ബ്രഹ്മപുരം തീ: സ്വമേധയാ കേസെടുത്ത് െഹെക്കോടതി; ഏഴാം ക്ലാസ് വരെ ഇന്നും അവധി

ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെത്തുടർന്നു വിഷപ്പുക വ്യാപിച്ച വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കോടതി ഇടപെടൽ ആവശ്യപ്പെട്ടു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനു കത്ത് നൽകിയതിനെത്തുടർന്നാണിത്. കേസ് ഇന്നു പരിഗണിക്കും. ഇന്നലെ തീ കുറഞ്ഞെങ്കിലും മാലിന്യക്കൂമ്പാരത്തിന്റെ അടിയിൽനിന്നു വൻതോതിൽ പുക ഉയരുകയാണ്. ആലപ്പുഴ ജില്ലയിലെ അരൂരിൽ വരെ ഇന്നലെ പുകയെത്തി. ഇന്നു തമിഴ്നാട്ടിലെ സൂലൂരിൽനിന്നെത്തുന്ന വ്യോമസേനാ ഹെലികോപ്റ്ററുകൾ വെള്ളം സ്പ്രേ ചെയ്തുതുടങ്ങുമെന്നു കലക്ടർ ഡോ. രേണുരാജ് അറിയിച്ചു. ഇന്നലെ നാവികസേനാ ഹെലികോപ്റ്ററുകളും രംഗത്തുണ്ടായിരുന്നു കൊച്ചി…

Read More

തീപിടിത്തം 75 ഏക്കറിൽ: വിഷപ്പുകയില്‍ മുങ്ങി കൊച്ചി

കോർപറേഷന്റെ ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുക കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. പാലാരിവട്ടം, കലൂര്‍ സ്റ്റേഡിയം, മരട്, കുമ്പളം ഭാഗത്തും കനത്ത പുക വ്യാപിച്ചു. നഗരത്തിലെ വായുമലിനീകരണം പാരമ്യത്തിലെത്തി. പിഎം 2.5 വായുമലിനീകരണത്തോത് 105 മൈക്രോഗ്രാമായാണ് ഉയര്‍ന്നത്. 40 മൈക്രോഗ്രാമിനു മുകളിലുള്ള മലിനീകരണം ആരോഗ്യത്തിന് അപകടകരമാണ്. ബ്രഹ്മപുരത്തും സമീപപ്രദേശങ്ങളിലും ഉള്ളവർ വീടുകളിൽ തന്നെ കഴിയണമെന്ന് കലക്ടർ ഡോ. രേണുരാജ് നിർദേശിച്ചിട്ടുണ്ട്. മാലിന്യ കേന്ദ്രത്തിലെ തീ പൂര്‍ണമായും നിയന്ത്രിക്കാനുള്ള ഊര്‍ജിത ശ്രമം തുടരുകയാണ്. തീപിടിത്തമുണ്ടായ 75 ഏക്കര്‍…

Read More

ബ്രഹ്‌മപുരം തീപിടിത്തം: കൊച്ചി നഗരം പുകയിൽ മൂടി, തീയണയ്ക്കാൻ ശ്രമം

തീപിടിച്ച ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ പ്ലാസ്റ്റിക് മല കത്തുന്നത് തുടരുന്നു. ഇത് കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളെ പുകയിൽ മുക്കി. ബ്രഹ്‌മപുരത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റളവിൽ പൂർണ്ണമായും പുക പടർന്നിരിക്കുകയാണ്. പത്തിലധികം ഫയർഫോഴ്സ് യൂണിറ്റുകളാണ് തീയണയ്ക്കൽ ശ്രമം നടത്തുന്നത്. ആവശ്യമെങ്കിൽ ഫയർഫോഴ്സിനെ സഹായിക്കാൻ നാവികസേന സന്നദ്ധത അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.45-ഓടെയാണ് തീ അനിയന്ത്രിതമായത്. പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിക്കിടക്കുന്ന ഏക്കറുകണക്കിന് ഭാഗത്തേക്ക് തീ പടർന്നു. 50 അടിയോളം ഉയരത്തിൽ മല പോലെ കിടക്കുന്ന മാലിന്യത്തിലേക്ക് തീ പടരുകയായിരുന്നു….

Read More