ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ വീഴ്ച; ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി കലക്ടർ രേണുരാജ്

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ വീഴ്ചകളുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ, എറണാകുളം ജില്ലാ കലക്ടർ ഡോ.രേണുരാജ് നേരിട്ട് കോടതിയിൽ ഹാജരായി. ഇന്നു ഹാജരാകണമെന്ന് കലക്ടറോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ഉച്ചയ്ക്ക് 1.45നു തന്നെ കലക്ടർ ഹൈക്കോടതിയിലെത്തി. കലക്ടറെ വയനാട്ടിലേക്കു സ്ഥലം മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. അതേസമയം, ഇന്നലെ ഉച്ചയ്ക്ക് ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും കലക്ടർ എത്തിയിരുന്നില്ല. ഇതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് കലക്ടർ ഇന്ന് കോടതിയിലെത്തിയത്. ജില്ലാ കലക്ടർക്കൊപ്പം കോർപ്പറേഷൻ സെക്രട്ടറിയും കോടതിയിലെത്തി. അഡീഷനൽ…

Read More