മുഖ്യമന്ത്രിയോട് 7 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

 ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന് തീപിടിച്ച സംഭവത്തിൽ സർക്കാരിനോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിന് കരാർ എടുത്ത സോണ്ട ഇൻഫ്രാടെക് കമ്പനിയുമായി സിപിഎം നേതാക്കൾക്ക് എന്താണ് ബന്ധമെന്ന് അന്വേഷിക്കണമെന്നും, കരാറുകാരെ രക്ഷിക്കാൻ ശ്രമം നടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വിജിലൻസ് അന്വേഷിച്ചാൽ ലൈഫ് മിഷൻ കേസുപോലെയാകും ബ്രഹ്മപുരം കേസും. ബ്രഹ്മപുരം കേസിൽ സിബിഐ അന്വേഷണത്തെ പിന്തുണയ്ക്കുന്നു. പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ച  ലൈഫ്, ബ്രഹ്മപുരം വിഷയങ്ങളാണ് മുഖ്യമന്ത്രിയെ പൊള്ളിച്ചത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി…

Read More