ബ്രഹ്മപുരത്തെ തീപിടിത്തം നിയന്ത്രിക്കാൻ സഹായിച്ച ഫയർഫോഴ്സിലെ സിവിൽ ഡിഫൻസ് വൊളന്റിയർമാർക്ക് 5000 രൂപ പാരിതോഷികം

 ബ്രഹ്മപുരം മാലിന്യനിക്ഷേപ കേന്ദ്രത്തിലെ തീപിടിത്തം നിയന്ത്രിക്കാൻ സഹായിച്ച ഫയർഫോഴ്സിലെ സിവിൽ ഡിഫൻസ് വൊളന്റിയർമാർക്ക് 5000രൂപവീതം സമ്മാനം നൽകാൻ തീരുമാനം. 410 സേനാംഗങ്ങൾക്ക് സെപ്റ്റംബർ അഞ്ചിന് തുക കൈമാറും. ഫയർഫോഴ്സിനെ സഹായിക്കാനായി ഓരോ സ്റ്റേഷനിലും തിരഞ്ഞെടുക്കുന്ന സന്നദ്ധ പ്രവർത്തകരാണ് സിവിൽ ഡിഫൻസ് സേനയിലുള്ളത് ഇപ്പോൾ ഓരോ ഫയർ സ്റ്റേഷനിലും 50 സന്നദ്ധ പ്രവർത്തകരാണുള്ളത്. ഇത് നൂറായി വർധിപ്പിക്കാനുള്ള ശുപാർശ സർക്കാർ അംഗീകരിച്ചു. 2019ലാണ് സിവിൽ ഡിഫന്‍സ് വൊളന്റിയർമാരെ സേനയുടെ ഭാഗമാക്കാൻ തീരുമാനിച്ചത്. 2019 ഓഗസ്റ്റിൽ ഉത്തരവിറങ്ങി. 6 ദിവസത്തെ…

Read More

കോർപ്പറേഷൻ ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകുന്നത് തടഞ്ഞു; പ്രതിഷേധം

ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് കൊച്ചി കോർപ്പറേഷൻ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകുന്നതെന്ന് തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ. കൊച്ചി കോർപ്പറേഷനെതിരെ പൊലീസ് കേസെടുക്കണമെന്നും തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ പറഞ്ഞു. കൊച്ചി കോർപ്പറേഷൻ മാലിന്യം കൊണ്ടു പോകുന്നുണ്ടെങ്കിൽ തൃക്കാക്കര നഗരസഭയുടേയും കൊണ്ടു പോകണം. കൊച്ചി കോർപ്പറേഷൻ്റെ മാത്രം മാലിന്യം കൊണ്ടുപോകാനാണ് തീരുമാനമെങ്കിൽ മാലിന്യവണ്ടി തൃക്കാക്കരയിലൂടെ കടത്തിവിടില്ലെന്നും നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ പറഞ്ഞു.

Read More

ബ്രഹ്മപുരത്ത് വീണ്ടും തീപിടുത്തം; തീയണക്കാൻ ശ്രമിച്ച് അഗ്നിശമന യൂണിറ്റുകള്‍

ബ്രഹ്മപുരത്തു  വീണ്ടും തീപിടുത്തം. സെക്ടർ ഒന്നിലാണ് തീപിടിത്തം ഉണ്ടായത്. രണ്ടു ഫയർ യൂണിറ്റുകൾ തീ കെടുത്താൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ബ്രഹ്മപുരത്തുണ്ടായ തീപിടുത്തം ജനജീവിതം ദുസ്സഹമാക്കിയിരുന്നു. 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ആണ് ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിപ്പിക്കാനായത്. തുടർന്ന് ആരോഗ്യ പരിശോധന അടക്കം നടത്തിയിരുന്നു.  അൽപസമയം മുമ്പാണ് ബ്ര​ഹ്മപുരം മാലിന്യ പ്ലാന്റിൽ തീയുള്ളതായി അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ അവിടെയുണ്ടായിരുന്ന ഫയർ യൂണിറ്റുകൾ പ്രവർത്തനം തുടങ്ങി. ബ്രഹ്മപുരത്ത് വൻതോതിൽ തീപിടുത്തം ഉണ്ടായതിന് ശേഷം…

Read More

‘തീ അണക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടം’; പി. രാജീവ്

കൊച്ചി ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തെ അമേരിക്കയിലെ അലബാമയിലെ മാലിന്യമലയ്ക്ക് തീപ്പിടിച്ചതുമായി താരതമ്യപ്പെടുത്തി മന്ത്രി പി. രാജീവ്. അലബാമയിലെ തീപ്പിടിത്തം ഇപ്പോഴും അണക്കാൻ സാധിച്ചിട്ടില്ല. എന്നാൽ, ബ്രഹ്‌മപരുത്തെ തീയണയ്ക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി അവകാശപ്പെട്ടു. ‘തീ അണഞ്ഞത് പ്രതിപക്ഷത്തെ അലോസരപ്പെടുത്തുകയോ ദുഃഖിപ്പിക്കുകയോ ചെയ്യുന്നു. എല്ലാ വിഭാഗങ്ങളും ചേർന്ന് തീ അണക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. അമേരിക്കയിലെ അലബാമയിൽ നവംബറിൽ 13 ഏക്കറിലെ മാലിന്യമലയ്ക്ക് തീപ്പിടിച്ചിട്ട് വീണ്ടും അവിടെ ഇപ്പോഴും തീ വരുന്നതിനെക്കുറിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്…

Read More

ശ്വസിക്കാൻ കേരളത്തിലേക്കു വരേണ്ട സ്ഥിതി; എം.ബി.രാജേഷ്

തീ അണയ്ക്കാൻ ശരിയായ നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്ന് വിദഗ്ധർ പറഞ്ഞിട്ടുണ്ടെന്നു തദ്ദേശ മന്ത്രി എം.ബി.രാജേഷ്. ‘ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾ തുടരാനാണ് വിദഗ്ധർ നിർദേശിച്ചത്. മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ സംവിധാനം ഉണ്ടാക്കണമെന്നാണ് തീപിടിത്തം നൽകുന്ന മുന്നറിയിപ്പ്. കൊച്ചിയിൽ ഏഴാം തീയതി വായുവിന്റെ ഗുണനിലവാരം 259 പിപിഎം ആയിരുന്നു. ഡൽഹിയിൽ അന്ന് 238 പിപിഎം ആയിരുന്നു. ഇന്ന് കൊച്ചിയിൽ 138 പിപിഎം ആണ്. ഡൽഹിയിൽ 223ഉം.  ഡൽഹിയിൽനിന്ന് കേരളത്തിലെത്തിയ ചിലർ പറയുന്നത് ശ്വസിക്കാൻ പറ്റുന്നില്ല എന്നാണ്. സത്യത്തിൽ ശ്വസിക്കാൻ കേരളത്തിലേക്കു…

Read More

ബ്രഹ്മപുരത്തെ പുക അണക്കാനുള്ള ശ്രമം തുടരുന്നു

 ബ്രഹ്മപുരത്തെ പുകയണക്കാനുള്ള ശ്രമം പന്തണ്ടാം ദിവസവും തുടരുന്നു. 95 % പ്രദേശത്തെ തീയും പുകയും അണച്ചെന്ന് ജില്ലഭരണകൂടം അറിയിച്ചു. അഞ്ച് ശതമാനം ഭാഗത്തെ തീയണക്കായാനായി കൂടുതൽ മണ്ണുമാന്ത്രി യന്ത്രങ്ങളും അഗ്നിരക്ഷ യൂണിറ്റുകളും ഇവിടേക്ക് മാറ്റി. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സേവനം ഉറപ്പുവരുത്താനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് മൊബൈൽ മെഡിക്കല്‍ യൂണിറ്റുകള്‍ ഇന്ന് മുതൽ വൈറ്റില മേഖലയിൽ പ്രവര്‍ത്തിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുന്നതിനുമാണ് സംവിധാനം. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും…

Read More

‘സർക്കാരിന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ തുറന്ന് സമ്മതിക്കണം’: രഞ്ജി പണിക്കർ

ബ്രഹ്മപുരത്ത് അധികൃതർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ. ഇത്രയധികം മാലിന്യം സംസ്ക്കരിക്കാതെ ഈ പ്രദേശത്ത് സംഭരിച്ചുവെച്ചുവെന്നത് തന്നെ ഗുരുതര കുറ്റകൃത്യമാണ്. തീപിടിത്തമുണ്ടാകുമെന്ന ബോധ്യമില്ലാതിരുന്നുവെന്ന ഒരു വിഭാഗത്തിന്റെ വാദം മുഖവിലക്കെടുക്കാനാകില്ല. മുമ്പും ഇവിടെ തീപിടിത്തമുണ്ടായിട്ടുണ്ട്. ബ്രഹ്മപുരം ഒരു സ്പന്ദിക്കുന്ന ടൈം ബോംബ് ആയിരുന്നു. തീപിടിത്തമുണ്ടായ ശേഷം പ്രശ്നം കൈകാര്യം ചെയ്യുന്നതിലും അധികൃതർക്ക് വീഴ്ച പറ്റി. അടിസ്ഥാന കാര്യങ്ങളിൽ അധികൃതർക്ക് ജാഗ്രത ഇല്ലാതെ പോയി. ബ്രഹ്മപുരത്ത് എന്താണ് സംഭവിച്ചതെന്നതിൽ കൃത്യമായ അന്വേഷണം വേണം. ഉത്തരവാദികൾ ജനങ്ങളോട്…

Read More

വിഷപ്പുക: ചികിത്സ തേടുന്നവരുടെ എണ്ണമേറി; കണക്കു നൽകാൻ ആരോഗ്യവകുപ്പിന് വിമുഖത

പുക പടർന്നതോടെ എറണാകുളം ജില്ലയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടുന്നവരുടെ എണ്ണമേറി.നഗരത്തിലെയും സമീപ പ്രദേശത്തെയും ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ ഒരാഴ്ചയ്ക്കിടെ ചികിത്സ തേടിയവരുടെ എണ്ണം 300-ൽ അധികമാണെന്നാണ് അനൗദ്യോഗിക കണക്ക്. ശ്വാസകോശ വിഭാഗത്തിലും ജനറൽ ഒ.പി.യിലും ശിശുരോഗ വിഭാഗത്തിലുമാണ് കൂടുതൽ പേർ ചികിത്സ തേടിയത്. സർക്കാർ ആശുപത്രികളിലെ കണക്കുകൾ ജില്ലാ ആരോഗ്യ വകുപ്പിനു നൽകിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ, ആരോഗ്യവകുപ്പ് ഇത് പുറത്തുവിടുന്നില്ല. ബ്രഹ്മപുരം സബ് സെൻറർ 34, വടവുകോട് ആശുപത്രി 10, തൃപ്പൂണിത്തുറ…

Read More

വിഷപ്പുക: ഗര്‍ഭിണികളും കുട്ടികളുമടക്കം പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ച് ആരോഗ്യവകുപ്പ്

ബ്രഹ്മപുരത്ത് നിന്നുള്ള വിഷപ്പുക ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായതോടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി അപകടസാധ്യതയുള്ളവര്‍ കഴിവതും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ ശ്രമിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. പുറത്തിറങ്ങുമ്പോള്‍ എന്‍ 95 മാസ്ക് ധരിക്കണമെന്നും നിർദേശമുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി നിരവധിപ്പേർ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതോടെയാണ് എട്ടാം ദിവസം ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയത്. ആരോഗ്യമുള്ളയാളുകളിൽ സാധാരണയായി അനുഭവിക്കുന്ന വായു മലിനീകരണത്തിന്റെ അളവ് ഗുരുതരമായ ഹ്രസ്വകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയില്ല. എന്നാൽ വായു മലിനീകരണത്തിന്റെ…

Read More

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് കലക്ടർ എൻ.എസ്.കെ ഉമേഷ്

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീ അണക്കാനുള്ള ശ്രമം ഇന്നും തുടരുകയാണ്. ബ്രഹ്‌മപുരത്തെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്നും ഇപ്പോഴുള്ള സാഹചര്യം അതിജീവിക്കുമെന്നും പുതുതായി ചാർജെടുത്ത കലക്ടർ എൻ.എസ്.കെ ഉമേഷ് പറഞ്ഞു. എറണാകുളം കലക്ടറായിരുന്ന രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് ഉമേഷ് ചുമതലയേറ്റത്. ചുമതലയേറ്റ കലക്ടർ ഉടൻ ബ്രഹ്‌മപുരം സന്ദർശിക്കും. ഹൈക്കോടതി ശക്തമായ നടപടിക്ക് ശിപാർശ ചെയ്തതിന് പിന്നാലെ ബ്രപ്മപുരത്ത് യുദ്ധകാല അടിസ്ഥാനത്തിൽ തീ അണക്കൽ പുരോഗമിക്കുകയാണ്. ഇന്നലെ രാത്രി മുഴുവനും തീ അണയ്ക്കൽ തുടർന്നു. കാര്യക്ഷമമായി…

Read More