സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അതിശക്തമായ കാറ്റും മഴയുമാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലേർട്ടാണ്. കടലോര മേഖലയിൽ അതിശക്തമായ തിരമാലയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പുമുണ്ട്. കാസർകോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിൽ നാളെ രാത്രി 11.30…

Read More

തീരത്തോടടുത്ത് ബിപോര്‍ജോയ്: നാല് മരണം; കനത്ത ജാഗ്രതയില്‍ ഗുജറാത്ത്

ബിപോർജോയ് ചുഴലിക്കാറ്റ് തീരത്തോട് അടുക്കുമ്പോൾ കനത്ത ജാഗ്രതയിൽ ഗുജറാത്ത് തീരം. ഓറഞ്ച് അലർട്ട് തുടരുന്ന സൗരാഷ്ട്ര-കച്ച് മേഖലയിൽ പലയിടത്തും ശക്തമായ കാറ്റും മഴയും തുടങ്ങി. മരം ഒടിഞ്ഞു വീണും വീട് തകർന്നും രണ്ട് കുട്ടികൾ ഉൾപ്പെടെ നാലുപേർ മരിച്ചു. തീരദേശത്തെ എട്ട് ജില്ലകളിൽ നിന്നായി 30,000ൽ ഏറെ പേരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. നാളെ വൈകിട്ടോടെ കച്ച്–കറാച്ചി തീരത്തിനു മധ്യേ കരതൊടുന്ന ചുഴലിക്കാറ്റിന് 150 കിലോമീറ്റർ വരെ വേഗതയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. പ്രദേശത്തെ ബീച്ചുകളും തുറമുഖങ്ങളുമെല്ലാം അടച്ചു. 69…

Read More