
വാക്കുതർക്കം; കാമുകന്റെ കണ്ണില്‍ സൂചികൾ കുത്തിയിറക്കി കാമുകി
വേറെ സ്ത്രീകളെ നോക്കിയതിന് കാമുകന്റെ കണ്ണിൽ സൂചികൾകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് 44 കാരി. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. സാന്ദ്ര ജിംനെസ് എന്ന യുവതിയാണ് കാമുകനെ ക്രൂരമായി മുറിവേൽപ്പിച്ചത്. നായ്ക്കൾക്കെടുക്കാൻ കൊണ്ടുവന്ന റാബിസ് ഷോട്ട്സ്, കാമുകന്റെ കണ്ണിൽ കുത്തിയിറക്കുകയായിരുന്നു യുവതിയെന്ന് പോലീസ് പറയുന്നു. കണ്ണിന് സാരമായി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. മിയാമി ഡേഡ് കൗണ്ടിയിൽ ശനിയാഴ്ചയായിരുന്നു സംഭവം. കഴിഞ്ഞ എട്ടുവർഷമായി ഇരുവരും ഡേറ്റിംഗിലാണ്. ഇതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ഇത് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു. താൻ കിടക്കുകയായിരുന്നുവെന്നും അപ്പോള്‍ ജിംനെസ്…