
25 വയസുരകാരിയെ പ്രണയിച്ച് വഞ്ചിച്ചു , പിന്നാലെ ആത്മഹത്യ ; കാമുകനെ കുത്തി കൊലപ്പെടുത്തി യുവതിയുടെ അച്ഛനും സഹോദരനും
പ്രണയബന്ധം തകർന്നതിന് പിന്നാലെ 25കാരി ആത്മഹത്യ ചെയ്തു. ഒരുമാസത്തിന് പിന്നാലെ യുവതിയുടെ കാമുകനായിരുന്ന 27കാരനെ കുത്തിക്കൊന്ന് 25കാരിയുടെ അച്ഛനും സഹോദരനും. കോയമ്പത്തൂരിൽ തിങ്കളാഴ്ചയാണ് സംഭവം. നീലഗിരി ജില്ലയിലെ പന്തല്ലൂർ സ്വദേശിയായ തമിഴ്സെൽവനെയാണ് തിങ്കളാഴ്ച പട്ടാപ്പകൽ കുത്തിക്കൊന്നത്. പന്തല്ലൂർ സ്വദേശിയായ മഹാലിംഗത്തിന്റെ മകനാണ് കൊല്ലപ്പെട്ട 28കാരൻ. കോയമ്പത്തൂരിലെ തുടിയലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡ്രൈവറായി ജോലി ചെയ്തിരുന്ന യുവാവാണ് കൊല്ലപ്പെട്ടത്. വിരുത് നഗറിലാണ് യുവാവിന്റെ അമ്മ താമസിച്ചിരുന്നത്. അമ്മ വീടിനടുത്തായിരുന്നു യുവാവ് പ്രണയിച്ചിരുന്ന 25കാരിയായ ആനന്ദിയുടെ വീട്. 45കാരനായ മലൈകണിയുടെ…