ഇന്‍ഡിഗോ ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇ പി; യെച്ചൂരിയെ അവസാനമായി കാണാന്‍ ഡല്‍ഹിക്ക്, യാത്ര 2 വർഷത്തിന് ശേഷം

ഇന്‍ഡിഗോ വിമാന ബഹിഷ്‌ക്കരണം അവസാനിപ്പിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍. അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കാണാന്‍ ഇ പി ഡല്‍ഹിക്ക് തിരിച്ചത് ഇന്‍ഡിഗോ വിമാനത്തിലാണ്. ഇന്നലെ രാത്രി കരിപ്പൂരില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് ജയരാജന്‍ ഡല്‍ഹിക്ക് പോയത്. ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ നിലത്തേക്ക് തള്ളിയിട്ട ഇ പിക്ക് മൂന്ന് ആഴ്ചത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്‍ഡിഗോ വിമാന യാത്ര ഇപി ബഹിഷ്‌കരിച്ചത്. 2022…

Read More

‘ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തിയതിൽ ഗണേഷ് കുമാറിനുള്ളത് വലിയ പങ്ക്’; മന്ത്രിമാരുടെ സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്കരിക്കും

മന്ത്രിസഭ പുനസംഘടനക്കെതിരെ പ്രതിപക്ഷ നേതാവ് വിഡിസതീശന്‍ രംഗത്ത്.ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്തിയതിൽ വലിയ പങ്കാളി ആണ് ഗണേഷ്.ഈ തീരുമാനത്തിൽ നിന്നും ഇടതു മുന്നണി പിന്മാറണം.മന്ത്രിമാരുടെ സത്യ പ്രതിജ്ഞ യുഡിഎഫ് ബഹിഷ്കരിക്കും. ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ പ്രധാന പങ്കാളിയാണ് ഗണേഷെന്നും അദ്ദേഹം പറഞ്ഞു നവ കേരള സദസ്സ് തലസ്ഥാനത്തെത്തിയപ്പോൾ മുഖ്യമന്ത്രി പരിഹാസ്യനായി നിൽക്കുന്നു.നവകേരള സദസ്സ് കൊണ്ട് കേരളത്തിന് എന്ത് പ്രയോജനം ഉണ്ടായി.ഏതെങ്കിലും ഒരു സാധാരണക്കാരന്‍റെ ദുരിതം മാറ്റാൻ സർക്കാരിനെ കഴിഞ്ഞുവോയെന്നും സതീശന്‍ ചോദിച്ചു.നവകേരള സദസിൽ നടന്നത് തെരഞ്ഞെടുപ്പ് പ്രചാരണമാണ്.മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളുടെ യുക്തി…

Read More

സീറ്റ് വിഭജനത്തെ ചൊല്ലി ‘ഇന്ത്യ’ മുന്നണിയിൽ ഭിന്നത; സംയുക്ത വാർത്താ സമ്മേളനം ബഹിഷ്കരിച്ച് മമത ബാനർജി

സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള ഭിന്നതയെ തുടർന്ന് ഇന്ത്യ മുന്നണി വിളിച്ച സംയുക്ത വാർത്താ സമ്മേളനം ബഹിഷ്കരിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൃത്യമായ സമയത്തിനുള്ളിൽ സംസ്ഥാനങ്ങളിൽ സീറ്റ് വിഭജനം നടത്തണമെന്നാണ് മമത ബാനർജി ആവശ്യപ്പെട്ടത്. എന്നാൽ മമതയുടെ നിലപാടിനോട് കോൺഗ്രസടക്കമുള്ള പാർട്ടികൾ മൗനം പാലിച്ചു. അതേ സമയം ആർജെഡി, സമാജ് വാദി പാർട്ടികൾ മമതയുടെ നിലപാടിനോട് അനുകൂലിച്ചു. മമതയുടെ പ്രതിഷേധത്തെ തുടർന്ന് ഇന്ത്യ മുന്നണിയിൽ ജാതി സെൻസസിൽ പ്രമേയം പാസാക്കാനായില്ല. . പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച…

Read More

സജി ചെറിയാന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് വിഡി സതീശൻ

സജി ചെറിയന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് വിഡി സതീശൻ. സജി ചെറിയാൻ രാജിവെച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഭരണഘടനയെ അവഹേളിച്ചു. വീണ്ടും മന്ത്രിയാവുന്നതിൽ ധാർമികമായ പ്രശ്‌നമുണ്ട്. ഇതിന്റെ യുക്തി എന്താണ്. സജി ചെറിയാൻ വീണ്ടും മന്ത്രിയാകാൻ എന്ത് മാറ്റമുണ്ടായെന്ന് മുഖ്യമന്ത്രിയും പാർട്ടിയും വ്യക്തമാക്കണമെന്ന് വിഡി സതീശൻ പറഞ്ഞു. സജി ചെറിയാന്റെ പ്രസംഗത്തോട് പാർട്ടി യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. ഇപ്പോൾ നിലനിൽക്കുന്നത് അസാധാരണ സാഹചര്യമാണ്. പ്രതിപക്ഷം സംഭവത്തിൽ പ്രതിഷേധിക്കും. പ്രതിഷേധ രീതി പിന്നീട് തീരുമാനിക്കും. നിയമപരമായ വഴികൾ തേടും….

Read More

ഇന്‍ഡിഗോ വിമാനം ബഹിഷ്കരിച്ചത് വൈകാരികമായിട്ടല്ല, തെറ്റായ തീരുമാനത്തിനെതിരായ പ്രതിഷേധം; ഇ.പി. ജയരാജന്‍

ഇന്‍ഡിഗോ വിമാനം ബഹിഷ്കരിച്ച തീരുമാനം വൈകാരികമായിരുന്നില്ലെന്നും അതിൽ‌ ഉറച്ചു നില്‍ക്കുകയാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. വിമാനക്കമ്പനിയുടെ , . അതിനുശേഷം ഇതുവരെ ഇന്‍ഡിഗോയില്‍ കയറിയിട്ടില്ല. ആരോഗ്യപ്രശ്നങ്ങള്‍ ഇക്കാര്യത്തില്‍ പരിഗണിക്കുന്നില്ലെന്നും മനോരമ ന്യൂസിനോട് ഇ.പി പറഞ്ഞു. ‘എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നു പൂര്‍ണ അവധിയിലല്ല. സജീവ രാഷ്ട്രീയം വിടുകയാണെന്ന പ്രചാരണത്തോട് പ്രതികരിക്കാനില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയാകാന്‍ തനിക്കു യോഗ്യതയില്ല, ആ സ്ഥാനം ആഗ്രഹിച്ചിട്ടില്ല. പിബി അംഗമാകാനും യോഗ്യതയില്ല, അതിനുള്ള പ്രാപ്തിയുമില്ല. പ്രായംകൂടി വരികയാണെന്ന ബോധ്യമുണ്ട്’, ഇ.പി.ജയരാജൻ പറഞ്ഞു.

Read More