
ഐസ്‌ക്രീം കഴിച്ച് 12കാരൻ മരിച്ചത് കൊലപാതകം; പിതൃസഹോദരി അറസ്റ്റിൽ
കൊയിലാണ്ടി അരിക്കുളത്ത് ഐസ്ക്രീം കഴിച്ചു കുട്ടി മരിച്ച സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായി മരിച്ച സംഭവത്തിലാണ് പിതാവിന്റെ സഹോദരി താഹിറയെ പോലീസ് അറസ്റ് ചെയ്തത്. ഐസ്ക്രീം ഫാമിലി പാക്കിൽ വിഷം കലർത്തി കുട്ടിയുടെ വീട്ടിൽ കൊടുക്കുകയായിരുന്നു. ഉമ്മയും രണ്ടു മക്കളും വീട്ടിലില്ലാതിരുന്നതിനാൽ കുട്ടി മാത്രമാണ് ഈ ഐസ്ക്രീം കഴിച്ചത്. പഞ്ചായത്ത് മെംബറുടെ സാന്നിധ്യത്തിൽ ഡിവൈഎസ്പി ആർ.ഹരിപ്രസാദ് താഹിറയുടെ അറസ്റ്റ് രേഖപ്പെടുത്തി. മരണത്തിൽ ദുരൂഹത തോന്നിയതിനാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ…