
പന്തെടുക്കാൻ എത്തിയ കുട്ടിയുടെ കാൽ അടിച്ചൊടിച്ചു; വീട്ടുടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്
അടുത്ത വീട്ടിലേക്കു തെറിച്ചുപോയ പന്തെടുക്കാൻ ചെന്ന കുട്ടിയെ വീട്ടുടമ പട്ടികക്കടിച്ച് കാലിന്റെ എല്ല് പൊട്ടിച്ചു. പൂണിത്തുറ വളപ്പിക്കടവ് കോളനിയിൽ ബ്ലായിത്തറയിൽ അനിൽ കുമാറിന്റെ മകൻ നവീനിന്റെയാണ് (10) ഇടതുകാലിന്റെ എല്ല് രണ്ടിടത്തായി പൊട്ടിയത്. ചമ്പക്കര സെയ്ന്റ് ജോർജ് സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ്. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് സംഭവം. നവീൻ കൂട്ടുകാരൊത്ത് വീടിന് സമീപത്തെ പറമ്പിൽ ഫുട്‌ബോൾ കളിക്കുമ്പോഴാണ് പന്ത് അടുത്ത വീടിന് സമീപത്തേക്ക് തെറിച്ചുപോയത്. ഇതെടുക്കാൻ കയറിയ നവീനെ വീട്ടുടമ പട്ടിക കൊണ്ടു മുതുകിലും, കാലിലും അടിക്കുകയായിരുന്നു….