
പാലക്കാട് നാലു വയസുകാരനെ പിതൃസഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
പാലക്കാട് നാലു വയസുകാരനെ പിതൃസഹോദരന്റെ ഭാര്യ കൊലപ്പെടുത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ മധുസൂദനൻ-ആതിര ദമ്പതികളുടെ മകൻ ഋത്വിക് ആണു മരിച്ചത്. കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. മധുസൂദനന്റെ സഹോദരൻ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തിദാസ് ആണ് കൃത്യം നടത്തിയത്. ഇന്നലെ രാത്രി 10 മണിയോടെയാണു സംഭവം. രാത്രി മധുസൂദനന്റെ അമ്മയ്ക്കു സുഖമില്ലാത്തതിനെ തുടർന്ന് വീട്ടിലുള്ളവരെല്ലാം ആശുപത്രിയിൽ പോയതായിരുന്നു. ഈ സമയത്ത് ഋത്വികിനെയും ബാലകൃഷ്ണന്റെ മകളെയും ഉറങ്ങാനായി വീട്ടിലാക്കി. ഈ സമയത്ത് ദീപ്തിദാസ് ആണു വീട്ടിലുണ്ടായിരുന്നത്. രാത്രി പത്തോടെ ഇവർ തിരിച്ചെത്തിയപ്പോൾ വീടിന്റെ…