
വാരാന്ത്യത്തിൽ 520 കോടി; ചരിത്രം സൃഷ്ടിച്ച് ആറ്റ്ലീ- ഷാരൂഖ് ചിത്രം ജവാൻ
ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച് ഷാരൂഖ് ഖാന്റെ ജവാൻ. റിലീസ് ചെയ്ത് ഒരാഴ്ചയോടടുക്കുമ്പോൾ വാരാന്ത്യത്തിൽ ഏറ്റവും വലിയ കളക്ഷൻ നേടുന്ന ചിത്രമായി ജവാൻ. ആഗോള ബോക്സ് ഓഫീസിൽ 520. 79 കോടി രൂപയാണ് ഇത് വരെ ജവാൻ നേടിയത്. നിർമാതാക്കളായ റെഡ് ചില്ലീസാണ് കളക്ഷന്റെ വിവരങ്ങൾ ഔദ്യോഗികമായി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലീ സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ്. സെപ്റ്റംബർ ഏഴിന് റിലീസ്…