റെക്കോഡുകൾ തകർത്ത് വിജയ് ചിത്രം ഗില്ലി: മൂന്നാഴ്ച കൊണ്ട് നേടിയത് 30 കോടി

രണ്ടു പതിറ്റാണ്ടിനുശേഷം വീണ്ടും പ്രദർശനത്തിനെത്തിയ വിജയ് ചിത്രം ‘ഗില്ലി’ വൻ കളക്ഷനോടെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി. ഏപ്രിൽ 20-ന് വീണ്ടും റിലീസ് ചെയ്ത ചിത്രം രണ്ടാഴ്ചയ്ക്കകം 30 കോടിയിലധികം കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. 2004 ൽ പുറത്തിറങ്ങിയപ്പോൾ 50 കോടിയായിരുന്നു ‘ഗില്ലി’യുടെ കളക്ഷൻ. ഇന്ത്യയിൽനിന്ന് നേടിയ 24 കോടിയിൽ 22-ഉം തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ നിന്നുമാണ് ലഭിച്ചത്. കർണാടകയിൽ 1.35 കോടിയും യൂറോപ്പ്, സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽനിന്ന് 6.25 കോടിയും സ്വന്തമാക്കി. ഹോളിവുഡ് ചിത്രമായ ജെയിംസ് കാമറൂണിന്റെ ‘അവതാർ’, ബോളിവുഡ്…

Read More

റെക്കോർഡ് സീൻ മാറ്റി; മലയാള സിനിമ ബോക്‌സ് ഓഫീസിൽ ഒന്നാമനായി ‘മഞ്ഞുമ്മൽ ബോയ്‌സ്’

മലയാള സിനിമ ബോക്‌സ് ഓഫീസ് ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ച് ‘മഞ്ഞുമ്മൽ ബോയ്‌സ്’. ആഗോള തലത്തിൽ ചിത്രം 176 കോടി നേടി മലയാളത്തിലെ ഏറ്റവും കൂടുതൽ പണം വാരിയ മലയാള സിനിമകളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ചിദംബരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘മഞ്ഞുമ്മൽ ബോയ്‌സ്’. കഴിഞ്ഞ ഒരു വർഷത്തോളം ഒന്നാമതായി നിന്ന ജൂഡ് ആന്തണി ചിത്രം ‘2018’ന്റെ റെക്കോർഡാണ് ‘മഞ്ഞുമ്മൽ ബോയ്‌സ്’ തിരുത്തിയത്. ആഗോള ബോക്‌സ്ഓഫിസിൽ 175 കോടിയായിരുന്നു ‘2018’ന്റെ കളക്ഷൻ. 21 ദിവസം കൊണ്ടാണ് ‘മഞ്ഞുമ്മൽ ബോയ്‌സ്’ മലയാളത്തിലെ…

Read More

‘റീമേക്കുകൾക്ക് പിറകേ പോകുന്നത് എന്തിനാണ്?; സ്വന്തമായി കഥയില്ലെങ്കിൽ സിനിമ എടുക്കരുതെന്ന് പ്രകാശ് ഝാ

ലാൽ സിംഗ് ഛദ്ദ, രക്ഷാബന്ധൻ തുടങ്ങിയ ബോളിവുഡ് സിനിമകളുടെ പരാജയത്തെക്കുറിച്ച് സംവിധായകൻ പ്രകാശ് ഝാ. ബഹിഷ്‌കരണാഹ്വാനങ്ങൾ അല്ല സിനിമയെ പ്രതികൂലമായി ബാധിക്കുന്നതെന്നും നല്ല സിനിമകൾ സൃഷ്ടിക്കപ്പെടാത്തതാണ് അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ‘മോശം സിനിമയാണ് ഉണ്ടാക്കുന്നതെന്ന് സ്വയം മനസ്സിലാക്കണം. കോർപ്പറേറ്റ് കമ്പനികളും അവരുടെ പണവും കോടികൾ വാങ്ങുന്ന താരങ്ങളുമുണ്ടെങ്കിൽ സിനിമ എല്ലാം തികഞ്ഞതാകില്ല. അതിന് നല്ല കഥയാണ് ആവശ്യം. മാത്രമല്ല ജീവിതവുമായി താതാത്മ്യം ചെയ്യുന്നതാണെന്ന തോന്നൽ പ്രേക്ഷകരിലുണ്ടാകണം. ഹിന്ദിയിൽ സിനിമ എടുക്കുന്ന ഒരു വ്യവസായം. അതും ഹിന്ദി…

Read More