
നീല ട്രോളി ബാഗ് വിവാദം; പണം എത്തിച്ചതിന് ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണസംഘം
നീല ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്.ബാഗിൽ പണം എത്തിച്ചതിന് ഒരു തെളിവും കണ്ടെത്താനായിട്ടില്ല. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്കാണ് റിപ്പോർട്ട് നൽകിയത്. അന്വേഷണം ഇനി എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നതിൽ വ്യക്തതയില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. ട്രോളി ബാഗിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം കേന്ദ്രങ്ങൾ സംഭവത്തിൽ വലിയ രീതിയിലുള്ള ആരോപണങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾക്ക് തിരിച്ചടിയാണ് പൊലീസ് റിപ്പോർട്ട്. പണം കൊണ്ടുവന്നതായോ കൊണ്ടുപോയതായോ യാതൊരു തെളിവും കണ്ടെത്താനായിട്ടില്ല. സിസിടിവി ദൃശ്യങ്ങൾക്ക്…