
ബൗഷർ – അമീറാത്ത് തുരങ്കപാതയ്ക്ക് വഴിയൊരുങ്ങുന്നു
ബൗഷറിനും അമീറാത്തിനും ഇടയില്‍ വരുന്ന തുരങ്കപാതയുടെ നടപടികൾക്ക് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം തുടക്കം കുറിക്കുന്നു. പദ്ധതിക്കായി ഈ വർഷം തന്നെ ടെൻഡർ ക്ഷണിക്കുമെന്ന് മന്ത്രി എൻജിനീയർ സഈദ് ബിന്‍ ഹമൂദ് ബിന്‍ സഈദ് അല്‍ മവാലി പറഞ്ഞു. മന്ത്രാലയത്തിന്റെ കഴിഞ്ഞ വർഷത്തെ നേട്ടങ്ങളും ഈ വർഷത്തെ പദ്ധതികളെയും കുറിച്ച് മാധ്യമ പ്രവർത്തകർക്ക് മുന്നിൽ വിശദീകരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. മസ്കത്ത് സ്ട്രക്ചര്‍ പ്ലാന്‍ പ്രകാരമായിരിക്കും പദ്ധതി ഒരുക്കുക. തുരങ്കപാതക്കായി നേരത്തേതന്നെ പഠനങ്ങൾ നടത്തിയിരുന്നു. സര്‍ക്കാർ-സ്വകാര്യ പങ്കാളിത്തത്തിൽ…