ഓസ്ട്രേലിയൻ പര്യടത്തിന് മുഹമ്മദ് ഷമിയും ഉണ്ടായേക്കുമെന്ന് സൂചന ; ഷമി ബൗളിംഗ് പരിശീലനം ആരംഭിച്ചു

അടുത്ത മാസം തുടങ്ങുന്ന ഓസ്ട്രേലിക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് സന്തോഷവാര്‍ത്ത. ഓസ്ട്രേലിയയില്‍ ജസ്പ്രീത് ബുമ്രയുടെ ബൗളിംഗ് പങ്കാളിയാവാന്‍ മുഹമ്മദ് ഷമിയുണ്ടാകുമെന്ന് ഉറപ്പായി.കാല്‍ക്കുഴയിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ മുഹമ്മദ് ഷമി ബൗളിംഗ് പരിശീലനം പുനരാരംഭിച്ചു. ബെംഗളൂരൂവില്‍ ഇന്ത്യൻ അസിസ്റ്റന്‍റ് കോച്ചിന് ഷമി പന്തെറിയുന്നതിന്‍റെ വീഡിയോയും പുറത്തുവന്നു. താന്‍ വേദനയില്‍ നിന്ന് 100 ശതമാനം മുക്തനായെന്ന് ബെംഗളൂരുവിലെ ദേശിയ ക്രിക്കറ്റ് അക്കാദമിയിലുള്ള ഷമി പറഞ്ഞു. ഓസ്ട്രേലിയന്‍ പര്യടനത്തിലേക്കുള്ള ടീമിലേക്ക് തെരഞ്ഞെടുക്കും മുമ്പ് ഒന്നോ രണ്ടോ രഞ്ജി മത്സരങ്ങില്‍ കളിച്ച്…

Read More