മോണി മോര്‍ക്കൽ ഇന്ത്യയുടെ പുതിയ ബൗളിങ് കോച്ച്; സ്ഥിരീകരിച്ച് ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷാ

ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ബൗളിങ് പരിശീലകനായി മോണി മോര്‍ക്കൽ. ദക്ഷിണാഫ്രിക്കന്‍ മുന്‍ പേസര്‍ മോണി മോര്‍ക്കലുമായി സെപ്റ്റംബര്‍ ഒന്നു മുതലാണ് ബി.സി.സി.ഐ കരാറിൽ ഒപ്പിട്ടത്. ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷാ ഇക്കാര്യം സ്ഥിരീകരിച്ചു. ശ്രീലങ്കന്‍ പര്യടനത്തിനു മുമ്പുതന്നെ മോര്‍ക്കല്‍ ഇന്ത്യയുടെ ബൗളിങ് കോച്ചാകുമെന്ന വാർത്തകൾ വന്നിരുന്നു. ഗൗതം ഗംഭീര്‍ ഐ.പി.എല്‍. ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്ന്റെ ഉപദേശകനായിരുന്നപ്പോള്‍ മോര്‍ക്കല്‍ ബൗളിങ് പരിശീലകനായി പ്രവര്‍ത്തിച്ചിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ മുന്‍പ് ഇരുവരും മൂന്ന് സീസണുകളില്‍ ഒരുമിച്ച് കളിച്ചിട്ടുമുണ്ട്….

Read More