വാഗാ അതിർത്തികടന്ന് അവൾ വന്നു ഇന്ത്യൻ യുവാവിന്‍റെ ജീവിതസഖിയാകാൻ
കൊൽക്കത്താക്കാരനായ കാമുകനെ കാണുന്നതിനും വിവാഹം കഴിക്കുന്നതിനുമായി അവൾ അട്ടാരി-വാഗാ അതിർത്തി കടന്ന് ഇന്ത്യയിലെത്തി. പാക്കിസ്ഥാനിലെ പഞ്ചാബിൽ നിന്നുള്ള ജാവരിയ ഖാനം എന്ന യുവതിയാണ് 45 ദിവസത്തെ വിസയുമായി ഭാവി ഭർത്താവിന്‍റെ രാജ്യത്തേക്ക് എത്തിയത്. അവളുടെ പ്രിയപ്പെട്ടവൻ സമീർ ഖാൻ അതിർത്തിയിൽ സ്വീകരിക്കാനെത്തിയിരുന്നു. സമീറിന്‍റെ പിതാവും മരുമകളെ സ്വീകരിക്കാൻ വാഗയിലെത്തി. ആഘോഷത്തോടെയാണ് പാക്കിസ്ഥാനി മരുമകളെ സമീറിന്‍റെ കുടുംബം ഇന്ത്യൻമണ്ണിലേക്ക് ആനയിച്ചത്. കുടുംബാംഗങ്ങൾ പാട്ടുപാടി ഡാൻസ് ചെയ്യുന്നത് വീഡിയോയിൽ കാണാം. അഞ്ചു വർഷമായി ഇരുവരും പ്രണയത്തിലാണ്. വിസ ലഭിക്കുന്നതിൽ പ്രാഥമിക…