
പന്ത് പിടിക്കാനെത്തിയത് മൂന്ന് പേർ; കിട്ടിയത് നാലാമന്, വൈറലായി ഒരു ക്യാച്ച്, വിഡിയോ കാണാം
ക്യാപ്റ്റൻ സഞ്ജുവിന്റേയും ഷിംറോൺ ഹെറ്റ്മെയറിന്റേയും തകർപ്പൻ ഇന്നിങ്സുകളുടെ മികവിലാണ് രാജസ്ഥാൻ ഇന്നലെ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനെ തകർത്തത്. രണ്ട് കളി തുടർച്ചയായി സംപൂജ്യനായി മടങ്ങിയ ശേഷം സഞ്ജുവിന്റെ ഗംഭീര മടങ്ങിവരവാണ് ആരാധകർ അഹ്മദാബാദിൽ കണ്ടത്. ഗുജറാത്ത് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ സഞ്ജുവിനെ സ്ലെഡ്ജ് ചെയ്തതടക്കം ചില രസകരമായ കാഴ്ചകൾക്കും അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം ഇന്നലെ സാക്ഷിയായി. ഗുജറാത്ത് ഇന്നിങ്സ് ആരംഭിച്ച് മൂന്നാം പന്തിൽ തന്നെ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഈ വിക്കറ്റ് ആരാധകർക്കിടയിൽ ചിരി പടർത്തിയൊരു…