റിയാദ് സീസൺ: ബുലവാർഡ് വേൾഡ് സോൺ സന്ദർശകർക്കായി തുറന്ന് കൊടുത്തു

ഈ വർഷത്തെ റിയാദ് സീസണിന്റെ ഭാഗമായുള്ള ഏറ്റവും വലിയ വിനോദ മേഖലകളിലൊന്നായ ബുലവാർഡ് വേൾഡ് സന്ദർശകർക്കായി തുറന്ന് കൊടുത്തു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ പുതുമകളോടെയാണ് ബുലവാർഡ് വേൾഡ് വീണ്ടും തുറന്ന് കൊടുത്തിരിക്കുന്നത്. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത്തവണത്തെ ബുലവാർഡ് വേൾഡ് നാല്പത് ശതമാനത്തോളം കൂടുതൽ വിസ്തൃതിയിലാണ് ഒരുക്കിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അത്യന്തം രസകരമായതും, വിഭിന്നമായതുമായ വിനോദഅനുഭവങ്ങളാണ് ബുലവാർഡ് വേൾഡിലെത്തുന്ന സന്ദർശകരെ കാത്തിരിക്കുന്നത്. പ്രാചീന ലെവന്ത്, ഈജിപ്ത് തുടങ്ങിയ കാഴ്ച്ചാനുഭവങ്ങൾ ഇത്തവണത്തെ…

Read More