
ഒമാൻ ബൊട്ടാണിക് ഗാർഡൻ ഈ വർഷം നാടിന് സമർപ്പിക്കും
ഒമാനിന്റെ സസ്യവൈവിധ്യങ്ങളെയും ജൈവ പാരമ്പര്യത്തെയും ലോകത്തിന് മുന്നിൽ കാഴ്ചവെക്കുന്ന ഒമാൻ ബോട്ടാണിക് ഗാർഡൻ ഈ വർഷം നാടിന് സമർപ്പിക്കും. നിർമാണം 90 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. തലസ്ഥാന നഗരമായ മസ്കത്തിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള സീബ് വിലായത്തിലെ അൽ ഖൂദിൽ 423 ഹെക്ടറിൽ മലനിരകൾക്കും വാദികൾക്കും ഇടയിലായാണ് ബോട്ടാണിക് ഗാർഡൻ ഒരുങ്ങുന്നത്. 700ഓളം എൻജിനീയർമാരുടെ നേതൃത്വത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. ഒമാനിന്റെ സസ്യ വൈവിധ്യങ്ങൾക്ക് സുസ്ഥിര ഭാവി ഒരുക്കുന്നതിനൊപ്പം ജൈവ സമ്പത്ത് കാത്തുസൂക്ഷിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ബൊട്ടാണിക്…