ചാമ്പ്യന്‍സ് ലീഗ് കിരീടത്തിൽ 15-ാം തവണ മുത്തമിട്ട് റയൽ; വിജയം എതിരില്ലാത്ത രണ്ട് ​ഗോളിന്

യുറോപ്പ് വാഴുന്നത് റയൽ തന്നെ. ചാമ്പ്യൻസ് ലീ​ഗിൽ 15ാം തവണയും മുത്തമിട്ട് റയൽ അവരുടെ ആധിപത്യം ഉട്ടിയുറപ്പിച്ചു. ഏകപക്ഷീയമായ രണ്ടുഗോളിനാണ് റയല്‍ മാഡ്രിഡിന്റെ വിജയം. ഡാനി കാര്‍വഹാലും വിനീഷ്യസ് ജൂനിയറുമാണ് പന്ത് വലയിലാക്കിയത്. കിരീട സ്വപ്നം ബാക്കിയാക്കി ഡോര്‍ട്ട്മുണ്‍ഡ് മടങ്ങി.വെംബ്ലി സ്‌റ്റേഡിയത്തില്‍ ആദ്യ മിനിറ്റുകളിൽ ആക്രമണത്തിലാണ് ഡോര്‍ട്ട്മുണ്‍ഡ് ശ്രദ്ധിച്ചതെങ്കിൽ പന്ത് കൈവശം വെച്ച് മുന്നേറാനാണ് റയല്‍ ശ്രമിച്ചത്. മത്സരത്തിന്റെ 20-ാം മിനിറ്റില്‍ ഡോര്‍ട്ട്മുണ്‍ഡിന് മുന്നിലെത്താൻ കഴിഞ്ഞിരുന്നു. ത്രൂബോള്‍ വഴി ലഭിച്ച പന്തുമായി മുന്നേറിയ ഡോര്‍ട്ട്മുണ്‍ഡ് വിങ്ങര്‍ കരിം…

Read More