കടമെടുപ്പ് പരിധി ; കേരളത്തിന്റെ ഹർജിയിൽ ഇന്ന് സുപ്രീംകോടതി വിധി പറയും

അധിക കടമെടുപ്പിനായുള്ള കേരളത്തിന്റെ ഇടക്കാല ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. രാവിലെ പത്തരയ്ക്കാണ് വിധി. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവിടുക. പതിനായിരം കോടി കൂടി അധികമായി കടമെടുക്കാൻ അനുവദിക്കണം എന്നതാണ് കേരളത്തിന്റെ ആവശ്യം. അതുകൊണ്ടുതന്നെ കേരളത്തെ സംബന്ധിച്ചടുത്തോളം വിധി അത്രയേറെ പ്രധാന്യമുള്ളതാകും. ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കേന്ദ്രത്തിനോടും കേരളത്തിനോടും കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും ഇതിൽ ഫലമില്ലാതെ വന്നതോടെയാണ് കേസിൽ കോടതി വീണ്ടും വാദം കേട്ടത്. ഏഴ് വർഷം…

Read More

കടമെടുപ്പ് പരിധി; കേരളവുമായി വീണ്ടും ചർച്ചയ്ക്ക് തയ്യാർ, നിലപാട് അറിയിച്ച് കേന്ദ്ര സർക്കാർ

കടമെടുപ്പ് പരിധിയിൽ കേരളവുമായി വീണ്ടും ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്രം. സംസ്ഥാനവുമായി ചർച്ചയ്ക്ക് വീണ്ടും തയ്യാറാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി കെ വി തോമസ് അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും കെ.വി തോമസ് പറഞ്ഞു. ഇന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അമിത് ഖരെയുമായി കെ.വി തോമസ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ച്ചക്ക് ശേഷമാണ് കെവി തോമസ് ഇക്കാര്യം അറിയിച്ചത്. സിൽവർ ലൈൻ ഡി പിആറിൽ കേന്ദ്ര പ്രതികരണം അറിയിക്കാമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി കെ.വി തോമസ് കൂട്ടിച്ചേർത്തു. നേരത്തെ, കടമെടുപ്പ് പരിധിയിൽ…

Read More

കടമെടുപ്പ് പരിധിയിൽ കേരളവുമായി ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ; നിയമപോരാട്ടത്തിൽ കേരളത്തിന് നേട്ടമെന്ന് വിലയിരുത്തൽ

കടമെടുപ്പു പരിധി സംബന്ധിച്ച തര്‍ക്കം പരിഹരിക്കാനായി കേരളവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിനെയാണ് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കടരമണി ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ കേരളസര്‍ക്കാരും കേന്ദ്രവും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തിക്കൂടേയെന്ന് സുപ്രീംകോടതി രാവിലെ ചോദിച്ചിരുന്നു. കോടതിയുടെ നിര്‍ദേശം അര്‍ഹിക്കുന്ന ബഹുമാനത്തോടെയാണ് സ്വീകരിക്കുന്നത്. ഈ വിഷയത്തില്‍ കേരളവുമായി കേന്ദ്രസര്‍ക്കാര്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.നേരത്തെ സംസ്ഥാനത്തിന്റെ ധനകാര്യമാനേജ്മെന്റിനെ അടക്കം കുറ്റപ്പെടുത്തി സുപ്രീം കോടതിയിൽ…

Read More

കടമെടുപ്പ് പരിധി ; കേരളവും കേന്ദ്രവും തമ്മിലുള്ള തകർക്കം ചർച്ചകളിലൂടെ പരിഹരിച്ച് കൂടെയെന്ന് സുപ്രീംകോടതി

സാമ്പത്തിക വിഷയത്തിൽ കേരള, കേന്ദ്ര സർക്കാരുകൾക്ക് ചർച്ച നടത്തി പരിഹാരം കണ്ടെത്താൻ കഴിയില്ലേ എന്ന ചോദ്യവുമായി സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാര്‍ കടമെടുപ്പു പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ ചോദ്യം. എന്നാൽ ചര്‍ച്ചയ്ക്കു തയാറാണെന്ന് കേരളവും കേന്ദ്രവും മറുപടി നൽകി. കേരള ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും കേന്ദ്രവുമായി ചര്‍ച്ച നടത്തട്ടെയെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇന്ന് രണ്ടു മണിക്ക് നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി പറഞ്ഞു. ചര്‍ച്ചയുണ്ടെങ്കില്‍ ഇന്നോ നാളെയോ ധനമന്ത്രി ഡല്‍ഹിയില്‍…

Read More