‘അംബേദ്കറിനോട് കോൺഗ്രസിനും എസ്പിയ്ക്കും ഇതുവരെയില്ലാത്ത സ്നേഹം’; ഹനുമാൻജി ജനിച്ചത് രാജ്ഭർ സമുദായത്തിലെന്ന് ഓം പ്രകാശ് രാജ്ഭർ

രാജ്ഭർ സമുദായത്തിലാണ് ഹനുമാൻ ജനിച്ചതെന്നു ബിജെപി സഖ്യകക്ഷി നേതാവും ഉത്തർപ്രദേശിന്റെ പഞ്ചായത്തിരാജ് മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭർ. സുഹേൽദേവ് ഭാരതീയ സമാജ്‌വാദി പാർട്ടി നേതാവുകൂടിയായ മന്ത്രി നടത്തിയ പരാമർ‌ശം വിവാദമായി. ഭരണഘടനാശിൽപിയായ ബി.ആർ. അംബേദ്കറിനോട് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും (എസ്പി) കാണിക്കുന്ന ‘സ്നേഹത്തെയും’ അദ്ദേഹം വിമർശിച്ചു. ‘‘ഹനുമാൻജി ജനിച്ചതു രാജ്ഭർ സമുദായത്തിലാണ്. രാക്ഷസനായ അഹിരാവൻ രാമനെയും ലക്ഷ്മണനെയും പടൽപുരിയിലേക്കു കൊണ്ടുപോയപ്പോൾ അവരെ തിരിച്ചുകൊണ്ടുവരാനുള്ള കരുത്തും ധൈര്യവും ആർക്കും ഉണ്ടായിരുന്നില്ല. രാജ്ഭർ സമുദായത്തിൽ ജനിച്ച ഹനുമാനു മാത്രമായിരുന്നു അതിനു…

Read More

25 വിരലുകളുമായി ജനിച്ച ‘അദ്ഭുതശിശു’…; സംഭവം കർണാടകയിൽ

കർണാടക ബാഗൽകോട്ടിൽ ജനിച്ച അദ്ഭുതശിശുവാണ് ഇപ്പോൾ വാർത്തകളിൽ താരം. 13 കൈവിരലുകളും 12 കാൽ വിരലുകളുമായി ജനിച്ച് കുഞ്ഞ് ആരോഗ്യപ്രവർത്തകർക്കും അദ്ഭുതമായി. 35 കാരിയായ ഭാരതിയാണ് 25 വിരലുകളുള്ള കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനു വലതു കൈയിൽ ആറു വിരലുകളും ഇടതു കൈയിൽ ഏഴു വിരലുകളുമാണ് ഉള്ളത്. ഒരോ കാലിലും ആറു വിരലുകൾ വീതമുണ്ട്. കുഞ്ഞിൻറെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആരോഗ്യമുള്ള ആൺകുഞ്ഞിനു ജന്മം നൽകാൻ സാധിച്ചതിൽ സന്തോഷമെന്നു ഭാരതി പറഞ്ഞു. കുഞ്ഞിൻറെ…

Read More

ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാത ശിശു മരിച്ചു: പ്രതിഷേധവുമായി ബന്ധുക്കൾ

നവജാത ശിശു മരിച്ചതിനെ ചൊല്ലി ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രതിഷേധം. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബർ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡിൽ കിടന്ന് പ്രസവിച്ചെന്നുമാണ് ആരോപണം. ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചതായിരുന്നു. രാത്രി 12.30 യോടെയാണ് കുഞ്ഞ് മരിച്ചത്. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു. പൊലീസെത്തിയാണ് ഇവരെ മാറ്റിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തി.

Read More

കുഞ്ഞിനെ എറിഞ്ഞത് ആമസോൺ പാര്‍സല്‍ കവറില്‍; 3 പേരെ കേന്ദ്രീകരിച്ച് അന്വേഷണം

പനമ്പിള്ളി നഗറിനടുത്ത് നവജാത ശിശുവിന്റെ മൃതദേഹം നടുറോഡില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടരുന്നു. കുഞ്ഞിനെ ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞത് ആമസോണിൽ നിന്ന് ലഭിച്ച പാര്‍സല്‍ കവറില്‍ പൊതിഞ്ഞ്. ഈ കവറിൽ മേല്‍വിലാസം ഉണ്ട്. കുഞ്ഞിനെ സമീപത്തുള്ള ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന സിസിടിവി ദൃശ്യം ലഭ്യമായതാണ്. എന്നാല്‍ ആരാണ് ഇത് ചെയ്തത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഫ്ലാറ്റില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ ആരുമുണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്. ഫ്ളാറ്റിലെ താമസക്കാരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.ഇവിടെ പല ഫ്ളാറ്റുകളിലും താമസക്കാരില്ല. ഇങ്ങനെ…

Read More