കുഴൽകിണറിൽ നിന്ന് വെള്ളമെടുത്ത ദളിത് സ്ത്രീക്ക് ക്രൂരമർദനം ; സംഭവം ഉത്തർപ്രദേശിലെ ബാൻഡയിൽ

കുഴൽക്കിണറിൽ നിന്ന് വെള്ളമെടുത്തതിന് ദളിത് സ്ത്രീയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസ്. ഉത്തർപ്രദേശിലെ ബാൻഡ ജില്ലയിലാണ് സംഭവം. ബാൻഡയിലെ കൃഷിയിടങ്ങളിൽ ദിവസവേതനത്തിന് തൊഴിലെടുത്തിരുന്ന സ്ത്രീയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. 36 വയസുള്ള സീതാ ദേവിയാണ് ആക്രമിക്കപ്പെട്ടത്. ജാതിയെ ചൊല്ലിയുള്ള അക്രമമാണ് നടന്നതെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ യുവതി വിശദമാക്കുന്നത്. കേസിൽ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ജസ്പുര പൊലീസ് സ്റ്റേഷൻ ഓഫീസറായ മോനി നിഷാദ് വിശദമാക്കുന്നത്. ബഡേ ലാലാ എന്ന് അറിയപ്പെടുന്ന രാജേന്ദ്ര സിംഗ്, മകൻ ജിതേന്ദ്ര പ്രതാപ്…

Read More

കർണാടകയിൽ കുഴൽക്കിണറിൽ വീണ ഒന്നര വയസുകാരനെ രക്ഷപ്പെടുത്തി

കർണാടകയിലെ വിജയപുരയിൽ കുഴൽക്കിണറിൽ വീണ ഒന്നരവയസ്സുകാരനെ രക്ഷപ്പെടുത്തി. നീണ്ട 20 മണിക്കൂർ നേരത്തെ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. എന്നാൽ കുഞ്ഞിൻറെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. വിജയപുരയിലെ ലച്ച്യാൻ എന്ന ഗ്രാമത്തിലെ കൃഷിയിടത്തിലുള്ള കുഴൽക്കിണറിൽ ഇന്നലെ വൈകിട്ടാണ് ഒന്നരവയസ്സുകാരനായ സാത്വിക് വീണത്. കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. ഏറെ ദൂരം താഴേക്ക് കുഞ്ഞ് വീണിരുന്നു എന്നാണ് സൂചന. കുഞ്ഞ് വീണ കുഴൽക്കിണറിന് സമാന്തരമായി ട്രഞ്ച് കുഴിച്ചാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

Read More

52 മണിക്കൂറോളം രക്ഷാപ്രവർത്തനം; കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരി മരിച്ചു

കുഴൽക്കിണറിൽനിന്ന് 52 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനുശേഷം പുറത്തെടുത്ത പെൺകുഞ്ഞ് മരിച്ചു. മധ്യപ്രദേശിലെ സെഹോർ സ്വദേശിയായ സൃഷ്ടിയാണു (രണ്ടര വയസ്സ്) ഏവരെയും സങ്കടത്തിലാഴ്ത്തി യാത്രയായത്. മുംഗാവാലി ഗ്രാമത്തിൽ വീടിനടുത്ത് കളിക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കുട്ടി കുഴൽക്കിണറിൽ വീഴുകയായിരുന്നു. കുട്ടി മരിച്ചതായി ആശുപത്രി അധികൃതരാണ് അറിയിച്ചത്. എന്നാൽ, കുഴൽക്കിണറിൽ വച്ചുതന്നെ കുഞ്ഞ് മരിച്ചിരുന്നെന്നും പുറത്തെടുത്തപ്പോഴേക്കും ശരീരം അഴുകാൻ തുടങ്ങിയിരുന്നെന്നും പേര് വെളിപ്പെടുത്താത്ത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു….

Read More