താമസ,തൊഴിൽ,അതിർത്തി സുരക്ഷാ നിയമ ലംഘനം ; സൗദി അറേബ്യയിൽ പരിശോധന കർശനമായി തുടരുന്നു

സൗദിയിൽ താമസ,തൊഴിൽ,അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധന കർശനമായി തുടരുകയാണ്.രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാവകുപ്പുകൾ നടത്തിയ റെയ്‌ഡുകളിൽ 20,471 വിദേശികളാണ് അറസ്റ്റിലായത്.12,972 ഇഖാമ നിയമലംഘകരും 4,812 അതിർത്തി സുരക്ഷാ ചട്ട ലംഘകരും 2,687 തൊഴിൽ നിയമലംഘകരുമാണ് പിടിയിലായത്. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായത് 1,050 പേരാണ്. ഇവരിൽ 62 ശതമാനം യമനികളും 36 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തി വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച…

Read More