
താമസ, തൊഴിൽ , അതിർത്തി നിയമങ്ങളുടെ ലംഘനം ; സൗദി അറേബ്യയിൽ ഇരുപതിനായിരത്തിലധികം പേർ പിടിയിൽ
താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 20,093 വിദേശികൾ കൂടി സൗദി അറേബ്യയിൽ പിടികൂടി. ജൂലൈ നാലിനും ജൂലൈ 10നും ഇടയിൽ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 12,460 താമസനിയമ ലംഘകരും 5,400 അതിർത്തിസുരക്ഷ ലംഘകരും 2,233 തൊഴിൽനിയമ ലംഘകരുമാണ് അറസ്റ്റിലായത്.1,737 പേർ അനധികൃതമായി രാജ്യാതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ്. അതിൽ 42 ശതമാനം യമനികളും 57 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 49…