
ബോർഡർ ഗവാസ്കർ ട്രോഫിയിലെ മോശം പ്രകടനം; രോഹിത് ശർമ കളം വിടുന്നോ , വിരമിച്ചേക്കുമെന്ന് സൂചനകൾ
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ടെസ്റ്റ് ക്രിക്കറ്റില്‍ മോശം പ്രകടനം തുടരുന്നതിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പരമ്പരയില്‍ ഇതുവരെ രോഹിത് ആകെ നേടിയിരിക്കുന്നത് വെറും 31 റണ്‍സാണ്. ഒരു ഇന്നിങ്‌സില്‍ പോലും ടീം ഇന്ത്യക്ക് മിനിമം പിന്തുണ നല്‍കാന്‍പോലും താരത്തിന്റെ പ്രകടനം കൊണ്ട് കഴിഞ്ഞിട്ടില്ല. കുടുംബ സംബന്ധമായ കാരണങ്ങളാല്‍ പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ രോഹിത് കളിച്ചിരുന്നില്ല. ജസ്പ്രീത് ബുംറ നയിച്ച ടീമിനെ രണ്ടാം ടെസ്റ്റ് മുതലാണ് രോഹിത് നിയന്ത്രിച്ചു തുടങ്ങിയത്. എന്നാല്‍ തീര്‍ത്തും മങ്ങിയ പ്രകടനമായിരുന്നു…