യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേ; ഓൺലൈൻ ബുക്കിംഗിൽ വരുന്നത് വമ്പൻ മാറ്റം

യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ വലിയ മാറ്റങ്ങള്‍ കൊണ്ട് വന്നു. മൊബൈൽ ആപ്പ് വഴി റിസർവ് ചെയ്യാത്ത ടിക്കറ്റുകളും പ്ലാറ്റ്‌ഫോം ടിക്കറ്റുകളും ബുക്ക് ചെയ്യുന്നതിനുള്ള ദൂര നിയന്ത്രണമാണ് നീക്കിയിട്ടുള്ളത്. യാത്രക്കാർക്ക് ഇപ്പോൾ ഏത് സ്റ്റേഷനിൽ നിന്നും ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുമ്പ്, യാത്രക്കാരുടെ സ്ഥലത്തിന് സമീപമുള്ള ഒരു സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് 50 കിലോമീറ്റർ എന്ന ദൂര പരിധിയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ,…

Read More

കെഎസ്ആർടിസി ഓൺലൈൻ ബുക്കിം​ഗ്; മാറ്റങ്ങൾ അറിയാം

കെഎസ്ആർടിസി ഓൺലൈൻ ബുക്കിം​ഗിൽ വലിയ മാറ്റങ്ങൾ വരുത്തി. ഫാസ്റ്റ് പാസ്സഞ്ചർ ബസുകളിൽ വനിതകൾക്കും അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും അന്ധർക്കും മുൻകൂട്ടി ബുക്ക് ചെയ്യുന്ന സീറ്റുകളിൽ ക്രമീകരണം ഏർപ്പെടുത്തി. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറിലെ നിലവിൽ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ള  ബസുകളിലെ  8, 9, 10, 13, 14, 15 സീറ്റുകൾ പുരുഷ യാത്രക്കാർക്ക് ബുക്ക് ചെയ്യാവുന്ന തരത്തിലായിരുന്നു നേരത്തേ ക്രമീകരിച്ചിരുന്നത്. ഇതു കാരണം ബസിൽ നിന്നും ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന വനിതാ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി പരാതികൾ ലഭിച്ചതിന്റെ…

Read More

റെയിൽവേയിൽ പണം നൽകാതെ ഉടനടി ഇ-ടിക്കറ്റുകൾ; ഐ-പേ പേയ്‌മെന്റ് ഗേറ്റ്വേ ഉപയോഗിക്കൂ

ഓൺലൈനായി റെയിൽവേയിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ, കൺഫേം ചെയ്ത ടിക്കറ്റ് കിട്ടിയില്ലെങ്കിൽ പോലും പണം അകൗണ്ടിൽ നിന്ന് പോകും. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കും വെയിറ്റ്ലിസ്റ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കും ഇത് സംഭവിക്കും. പണം നൽകാതെ ഉടനടി ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സംവിധാനം റെയിൽവേയ്ക്കുണ്ട്. ഐആർസിടിസിയുടെ ഐ-പേ പേയ്മെന്റ് ഗേറ്റ്വേയിൽ മാത്രമേ ഈ ഓപ്ഷൻ ലഭ്യമാകൂ, ‘ഓട്ടോപേ’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് അനുസരിച്ച് റെയിൽവേ ടിക്കറ്റിനായി പിഎൻആർ സൃഷ്ടിക്കുമ്പോൾ മാത്രമേ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന്…

Read More

വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

കേരളത്തിലെ വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഞായറാഴ്ച രാവിലെ എട്ടുമുതലാണ് ബുക്കിങ് ആരംഭിച്ചത്. 25-ന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുന്ന വന്ദേഭാരതിന്റെ തിരുവനന്തപുരത്തുനിന്നുള്ള സാധാരണ സർവീസ് ആരംഭിക്കുന്നത് 28-നാണ്. കാസർകോടുനിന്നുള്ള സർവീസ് 26-ന് ആരംഭിക്കും. തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് എ.സി. ചെയർകാറിന് 1,590 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്സിക്യൂട്ടീവ് ചെയർകാറിന് 2,880 രൂപയാവും. കാസർകോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് എ.സി. ചെയർകാറിൽ 1,520 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിന് 2,815 രൂപയുമാണ് നിരക്ക്. ചെയർകാറിൽ 914 സീറ്റും എക്സിക്യൂട്ടീവ് ചെയർകാറിൽ…

Read More