
രാഹുൽ ഡി നായരുടെ മരണം: ഭക്ഷ്യവിഷബാധയെന്ന പരാതിയിൽ ഹോട്ടലുടമക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസ്
എറണാകുളം കാക്കനാട്ടെ ഭക്ഷ്യവിഷബാധ സംഭവത്തിൽ ലെ ഹയാത്ത് ഹോട്ടൽ ഉടമക്കെതിരെ പൊലീസ് കേസെടുത്തു. നരഹത്യക്കാണ് കേസ് ചുമത്തിയിരിക്കുന്നത്. മരിച്ച കോട്ടയം സ്വദേശി രാഹുൽ ഡി നായരുടെ വീട്ടുകാരുടെ പരാതിയിലാണ് കേസെടുത്തത്. ഹോട്ടൽ ലൈസൻസി ആരെന്നറിയിക്കാനും പൊലീസ് ഹോട്ടലുടമക്ക് നിർദ്ദേശം നൽകി. ഹോട്ടലിൽ നിന്ന് ഷവർമയും മയോണൈസും വാങ്ങി കഴിച്ചതിനു പിന്നാലെയാണ് രാഹുലിന് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് വീട്ടുകാരുടെ ‘പരാതിയിൽ ആരോപിക്കുന്നത്. അതേസമയം രാഹുൽ ഡി നായരുടെ മരണ കാരണം ഷവർമ കഴിച്ചുള്ള വിഷബാധ തന്നെയാണോയെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ പരിശോധനാഫലം കിട്ടിയശേഷം…