സഹ സംവിധായികയെ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; സുരേഷ് തിരുവല്ലയ്ക്കും സുഹൃത്തിനുമെതിരെ കേസ്

സഹസംവിധായികയെ പീഡിപ്പിച്ച സംവിധായകനും സുഹൃത്തിനുമെതിരെ കേസ്. സംവിധായകൻ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാർ‌ എന്നിവർ‌ക്കെതിരെയാണ് കേസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും വിവാഹ വാഗ്ദാനം നൽകിയും പീഡിപ്പിച്ചെന്നാണ് കേസ്. വിജിത്ത് സിനിമാ മേഖലയിലെ സെക്സ് റാക്കറ്റിന്റെ കണ്ണിയെന്നും ആരോപണമുണ്ട്. അഡ്‌ജസ്റ്റ്‌മെന്റിന് തയാറാകണമെന്ന് സുരേഷ് തിരുവല്ല ആവശ്യപ്പെട്ടതായും വിജിത്ത് രണ്ടു തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് പരാതി. മാവേലിക്കര സ്വദേശിനിയായ സഹ സംവിധായിക ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. മരട് പൊലീസാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘം കേസ്…

Read More

നടൻമാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ 7 പേർക്കെതിരെ പീഡന പരാതി; നടിക്കെതിരെ പൊലീസ് കേസ്

നടൻമാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ 7 പേർക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ ബന്ധുവായ യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. കഴിഞ്ഞ ദിവസമാണ് നടിയുടെ അടുത്ത ബന്ധുവായ യുവതി പ്രായപൂർത്തിയാകുന്നതിനു മുൻപ് തന്നെ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നിൽ നടി കാഴ്ചവച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പൊലീസ് നടിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. 2014ലാണ് സംഭവം എന്നാണ് യുവതി ആരോപിച്ചത്….

Read More

ലൊക്കേഷനുകളിൽ വെച്ച് പലതവണ ലെെംഗികാതിക്രമം; ജാനി മാസ്റ്റ‍റിനെതിരെ പരാതി നൽകി സഹപ്രവർത്തക

കൊറിയോ​ഗ്രാഫർ ജാനി മാസ്റ്ററിനെതിരെ സഹപ്രവർത്തകയുടെ ലെെം​ഗിക ആരോപണം. ഡാൻസ് കോറിയോ​ഗ്രാഫറായ 21 കാരി ജാനി മാസ്റ്ററിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ പരാതിയിൽ റായ്ദുർ​​ഗ് പോലീസ് എഫ്.ഐ.ആർ രേഖപ്പെടുത്തിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിനിമ ചിത്രീകരണത്തിനിടെ ചെന്നെെ, മുംബെെ, ഹെെദരാബാദ് മുതലായ സ്ഥലങ്ങളിൽ വെച്ച് ജാനി മാസ്റ്റർ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ നസ്രിങ്കിയിലുള്ള വസതിയിൽ വെച്ചും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. തുടരന്വേഷണത്തിനായി റായ്ദുർ​​ഗ് പോലീസ് കേസ് നസ്രിങ്കി പോലീസിന് കെെമാറിയിട്ടുണ്ട്. നേരത്തെയും ജാനി മാസ്റ്ററിന്…

Read More

വനിതാ ജീവനക്കാരെ കൈയ്യേറ്റം ചെയ്ത് യുവാവ്: പൊലീസ് കേസെടുത്തു

താമരശ്ശേരി താലൂക് ആശുപത്രിയിലെ വനിതാ സെക്യൂരിറ്റി ജീവനക്കാരെ  യുവാവ് ആക്രമിച്ചു. അരീക്കോട് കോഴിശ്ശേരി സ്വദേശി ഷബീർ ആണ് അക്രമം നടത്തിയത്. രാത്രി എട്ട് മണിയോടെയാണ് സംഭവം. ഷബീറിന്റെ ബന്ധുവായ സ്ത്രീ ആശുപത്രിയിലെ വനിതാ വാർഡിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവിടേക്ക് രാത്രി എട്ട് മണിക്ക് ശേഷം പുരുഷന്മാർക്ക് പ്രവേശനമില്ല. ഷബീറിനെ സെക്യൂരിറ്റി ജീവനക്കാരായ മിനി, ലാലി എന്നിവർ തടഞ്ഞു. അകത്തേക്ക് പോകാൻ ഷബീർ നിർബന്ധം പിടിച്ചു. പിന്നാലെ വാക്കേറ്റമുണ്ടായി. ഇതിന് ശേഷം ഷബീർ വനിതാ ജീവനക്കാരായ മിനി, ലാലി…

Read More

വഞ്ചിയൂർ വെടിവയ്പ്പ് കേസ്; പീഡിപ്പിച്ചതിലുള്ള പ്രതികാരം കൊണ്ടെന്ന് പ്രതിയുടെ മൊഴി; വെടിയേറ്റ യുവതിയുടെ ഭർത്താവിനെതിരെ കേസെടുത്തു

വഞ്ചിയൂരിലെ വെടിവയ്പ് കേസിൽ പ്രതിയുടെ മൊഴിയിൽ മുൻ സുഹൃത്തിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. വഞ്ചിയൂർ സ്വദേശി സുജിത്തിനെതിരെയാണ് കേസ്. സുജിത്തിൻ്റെ വീട്ടിൽ കയറി ഇദ്ദേഹത്തിൻ്റെ ഭാര്യയെ യുവ ഡോക്ടർ ദീപ്തി വെടിവച്ചിരുന്നു. തന്നെ പീഡിപ്പിച്ചതിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയത് എന്നായിരുന്നു പ്രതിയുടെ മൊഴി. ഇവരുടെ പരാതിയിലാണ് സംഭവത്തിൽ സുജിത്തിനെതിരെ കേസെടുത്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് വഞ്ചിയൂരിലെ വീട്ടിൽ കയറി വീട്ടമ്മയെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടറായ യുവതി വെടിവച്ചത്. ഞൊടിയിടിൽ കാറിൽ കയറി പ്രതി കടന്നു കളഞ്ഞു. വെടിയേറ്റ…

Read More

‘സ്പൈഡർമാൻ’ ഡൽഹി പോലീസിൻറെ വലയിൽ കുടുങ്ങി!

ശത്രുക്കളെ നിഷ്പ്രയാസം ഇടിച്ചുവീഴ്ത്തി തൻറെ പ്രിയപ്പെട്ടവരെ അപകടങ്ങളിൽനിന്നു രക്ഷിക്കുന്ന സ്‌പൈഡർമാന് ലോകമെമ്പാടും ആരാധകരുണ്ട്. അതു സിനിമയിലെ സ്‌പൈഡർമാൻ. ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന സ്‌പൈഡർമാനെ ഡൽഹി പോലീസ് പൊക്കിയ വാർത്തയാണ് എല്ലാവരിലും ചിരിയുണർത്തിയത്. ഒടുവിൽ സ്‌പൈഡർമാനെ പിടിച്ച ക്രെഡിറ്റ് ഡൽഹി പോലീസ് സ്വന്തമാക്കിയെന്നാണ് നെറ്റിസൺസ് പ്രതികരിച്ചത്. രാജ്യതലസ്ഥാനത്തു കാഴ്ചക്കാരെ അമ്പരിപ്പിച്ച കാർ യാത്ര ചെയ്ത കുറ്റത്തിനാണ് സ്‌പൈഡർമാനെ പോലീസ് പിടികൂടിയത്. സ്‌പൈഡർമാൻ നടത്തിയ ‘സാഹസികകൃത്യം’ സോഷ്യൽ മീഡിയയിൽ തരംഗമാണ്. പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടതും അഭിപ്രായങ്ങൾ പങ്കുവച്ചതും. വീഡിയോ തുടങ്ങുമ്പോൾ,…

Read More

കർണാടക മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കെതിരെ പോക്സോ കേസ്

കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കെതിരെ പോക്സോ കേസ്. 17 വയസ്സുകാരിയുടെ അമ്മയുടെ പരാതിയിന്മേലാണ് നടപടി. ബെം​ഗളൂരു സദാശിവന​ഗർ പോലീസാണ് കേസെടുത്തത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ കുട്ടിയ്ക്കൊപ്പം സ്റ്റേഷനിലെത്തിയാണ് ഇവർ പരാതി സമർപ്പിച്ചത്. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ മുൻ മുഖ്യമന്ത്രിക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. 2024 ഫെബ്രുവരി രണ്ടിന് യെദ്യൂരപ്പയുടെ സഹായം തേടാൻ പോയതിനിടെയായിരുന്നു ലൈം​ഗികാതിക്രമമെന്നാണ് പരാതിയിൽ പറയുന്നത്.

Read More

‘പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കും’; സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കി കർണാടക സ്വദേശി: കേസെടുത്ത് പൊലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കിയ കർണാടക സ്വദേശിയായ മുഹമ്മദ് റസൂൽ കഡ്ഡാരെ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. യാദ്ഗിരി സുർപുർ പൊലീസാണ് കേസെടുത്തത്. ഇയാളെ കണ്ടുപിടിക്കാൻ അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് അറിയിച്ചു. സമൂഹമാധ്യമത്തില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് ഇയാള്‍ മോദിക്കെതിരെ വധഭീഷണി മുഴക്കിയത്. കയ്യില്‍ വാളും പിടിച്ചു കൊണ്ടാണ് ഭീഷണി സന്ദേശം. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മോദിയെ കൊല്ലുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഐപിസി 505 (1)(ബി), 25 (1)(ബി) പ്രകാരവും ആയുധ നിയമപ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹൈദരാബാദില്‍…

Read More

ഗാർഹിക ജോലിക്കാരിയെ പീഡിപ്പിച്ചുച ഡിഎംകെ നേതാവിന്റെ മകനും മരുമകൾക്കുമെതിരെ കേസ്

ഗാർഹിക ജോലിക്കാരിയായ 18കാരിയെ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ഡിഎംകെ എംഎൽഎയും നേതാവുമായ ഐ കരുണാനിധിയുടെ മകനും മരുമകൾക്കുമെതിരെ ചെന്നൈ പൊലീസ് കേസെടുത്തതായി റിപ്പോർട്ട്. കേസിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പൊലീസ് വിസമ്മതിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. പീഡനമേറ്റ പെൺകുട്ടിയെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടി മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കുകയായിരുന്നു. കോച്ചിങ്ങിന് ചേരാൻ പണം കണ്ടെത്താനായിരുന്നു ജോലി ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി കരുണാനിധിയുടെ മകന്റെ വീട്ടിലാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ്…

Read More

പൊലീസ് അയ്യപ്പ ഭക്തരെ മർദ്ദിക്കുന്നുവെന്ന് വ്യാജ പ്രചാരണം; രണ്ടുപേർക്കെതിരെ കേസെടുത്തു

അയ്യപ്പഭക്തന്മാരെ  പൊലീസ് മർദ്ദിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രചാരം നടത്തിയതിന് ആലുവ പൊലീസ് രണ്ടു പേർക്കെതിരെ കേസെടുത്തു. ആലുവ സ്വദേശി അനിൽ അമ്പാട്ടുകാവ്, എറണാകുളം സ്വദേശി സുമൻ മഠത്തിൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്. അയ്യപ്പ ഭക്തന്മാരിൽ വിദ്വേഷമുളവാകുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന പ്രചാരണങ്ങൾ നിരീക്ഷിച്ച സൈബർ ഡോട് കോമിന്റെ നിർദ്ദേശപ്രകാരമാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.  അയ്യപ്പ ഭക്തന്റെ തല ശബരിമല പൊലീസ് അടിച്ചു തകർത്തെന്ന രീതിയിൽ സോഷ്യൽമീഡിയകളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കേരളാ പൊലീസ് അറിയിച്ചിരുന്നു. അയ്യപ്പഭക്തനെ ആക്രമിക്കുന്ന…

Read More