
വായിക്കാൻ പഠിക്കുന്നതിനൊപ്പം വായനയിലെ തെരെഞ്ഞെടുപ്പുകൾ കൂടി പഠിക്കാൻ ഉതകുന്നതായിരിക്കണം ഭാഷാപഠനം; ഗായത്രി വർഷ
വായിക്കാൻ പഠിക്കുന്നതിനൊപ്പം വായനയിലെ തെരെഞ്ഞെടുപ്പുകൾ കൂടി പഠിക്കാൻ ഉതകുന്നതായിരിക്കണം ഭാഷാപഠനമെന്ന് അഭിനേത്രിയും സാംസ്‌കാരിക പ്രവർത്തകയുമായ ഗായത്രി വർഷ. ദുബായിലെ മലയാളം മിഷൻ പ്രവർത്തനങ്ങൾ അഞ്ചുവർഷം പൂർത്തിയായ പശ്ചാത്തലത്തിൽ, അഞ്ചാം വാർഷിക സ്മരണികയായി തയ്യാറാക്കിയ ‘ശാദ്വല മലയാളം- മണൽനിലങ്ങളിൽ മലയാളം തളിർത്ത അഞ്ചു പ്രവാസവർഷങ്ങൾ”, കുട്ടികളുടെ കയ്യെഴുത്തുമാസികയായ ‘തൂലിക – പ്രവാസത്തിലെ കുരുന്നെഴുത്തുകൾ’ എന്നിവയുടെ ഔപചാരിക പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോകകേരളസഭാംഗവുമായ എൻ കെ കുഞ്ഞഹമ്മദ്, മലയാളം മിഷൻ ദുബായ് ചാപ്റ്റർ…