നിയമസഭ പുസ്തകോത്സവത്തിന് ഇന്ന് തുടക്കം; 250 സ്റ്റാളുകൾ, 70ലധികം പരിപാടികൾ

കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ ജനുവരി ഏഴ് മുതൽ 13 വരെ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരിതെളിയും. രാവിലെ 10.30ന് ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. എം മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ അവാർഡ് സമ്മാനിക്കും. സ്പീക്കർ എ എൻ ഷംസീർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കർണാടക സ്പീക്കർ യു. ടി ഖാദർ ഫരീദ് മുഖ്യാതിഥിയാവും. പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ സ്മരണിക പ്രശസ്ത സാഹിത്യകാരൻ ദേവദത്ത് പട്നായിക്ക് പ്രകാശനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം…

Read More

പുതിയ പുസ്തകത്തിന്‍റെ പേരില്‍ ഇന്ത്യക്ക് പകരം ഭാരത്; വിശദീകരണവുമായി എസ്.ജയശങ്കര്‍

പുതിയ പുസ്തകത്തിന്റെ പേരിന്  ഇന്ത്യയ്ക്ക് പകരം ഭാരത് എന്നുപയോഗിച്ചതിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രി എസ്. ജയ് ശങ്കർ. ഭാരത് എന്നതാണ് കൂടുതൽ ആധികാരികവും പ്രാതിനിധ്യ സ്വഭാവമുള്ളത് എന്ന് അദ്ദേഹം പറഞ്ഞു.    പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ ഇതിന്‍റെ  പ്രതീകമാണെന്നും ഡോ. എസ് ജയ് ശങ്കർ  പറഞ്ഞു. മുൻ പുസ്തകത്തിന് ‘ദി ഇന്ത്യ വേ’ എന്ന് പേരിട്ട താൻ പുതിയ പുസ്തകത്തിന് എന്തുകൊണ്ട് ‘ വൈ ഭാരത് മാറ്റേഴ്സ് ‘ എന്ന് പേരിട്ടു എന്നായിരുന്നു അദ്ദേഹം വിശദീകരിച്ചത്. ദുബായിലെ …

Read More

പൊങ്ങച്ചം 23 ന് അവസാനിക്കും; പുസ്തക വിവാദത്തിന് പിന്നിൽ സതീശന്റെ ​ഗൂഢാലോചനയെന്ന് സരിൻ

ഇ.പി ജയരാജന്റെ പുസ്തക വിവാദത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ്  വിഡി സതീശനാണെന്ന് ആരോപിച്ച് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ. വിവാദത്തിന് പിന്നിൽ സതീശന്റെ ​ഗൂഢാലോചനയാണെന്നും സരിൻ ആരോപിച്ചു. പുസ്തകത്തിലെ പരാമർശങ്ങൾ എൽഡിഎഫിനെ ബാധിക്കില്ല. ഇപി ജയരാജന്റെ വരവ് നേരത്തെ തീരുമാനിച്ചതാണെന്നും സരിൻ പറഞ്ഞു. ഇ പി പാലക്കാട്ട് വന്ന് കാര്യങ്ങൾ വിശദീകരിക്കും. വി ഡി സതീശന്റെ പൊങ്ങച്ചം 23 ന് അവസാനിക്കുമെന്നും എൽഡിഎഫ് പതിനായിരത്തിലധികം വോട്ടിന് വിജയിക്കുമെന്നും സരിൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ…

Read More

‘സിപിഎമ്മിന് കിട്ടിക്കൊണ്ടിരിക്കുകയാണ്; ഇപിയുടെ ചാട്ടം ബിജെപിയിലേക്ക് ആവാനാണ് സാധ്യത’: കെ സുധാകരൻ

സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ്റെ ചാട്ടം ബിജെപിയിലേക്ക് ആവാനാണ് സാധ്യതയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. ഇപിയുടെ ആത്മകഥ വിവാദം കാലത്തിൻ്റെ കണക്ക് ചോദിക്കലാണ്. കൊടുത്തത് കിട്ടും, സിപിഎമ്മിന് കിട്ടിക്കൊണ്ടിരിക്കുകയാണെന്നും കെ സുധാകരൻ പരിഹസിച്ചു. പ്രസിദ്ധീകരണത്തെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഡിസി ബുക്സ് ഏറെ വിശ്വസ്തമായ സ്ഥാപനമാണ്. അവരെ അവിശ്വസിക്കാൻ ഒരാൾക്കും കഴിയില്ല. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് പുറത്താക്കിയതിന്‍റെ പക ഇപിയ്ക്ക് ഇപ്പോഴും അടങ്ങിയിട്ടില്ല. ഇപിയുടെ പ്രസ്താവന തെരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടുമെന്നും ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റും…

Read More

‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന ഇ പി ജയരാജൻ്റെ പുസ്തകം ഇന്ന് പ്രസിദ്ധീകരിക്കില്ല; നിർമ്മിതിയിൽ സാങ്കേതിക പ്രശ്നമെന്ന് ഡി സി ബുക്‌സ്

കട്ടൻ ചായയും പരിപ്പുവടയും എന്ന ഇ പി ജയരാജൻ്റെ പുസ്തകത്തിന്റെ പ്രസാധനം ഡി സി ബുക്‌സ് നീട്ടിവച്ചു. നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് പ്രസിദ്ധീകരണം നീട്ടി വച്ചിരിക്കുന്നു എന്നാണ് ഔദ്യോഗിക ഫെയ്സ്ബുക് പേജിലൂടെ പ്രസാധകരായ ഡി സി ബുക്‌സ് അറിയിച്ചിരിക്കുന്നത്. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും വിവാദത്തിൽ ഡി സി ബുക്‌സ് ഈ കുറിപ്പിൽ പ്രതികരിച്ചിട്ടുണ്ട്. അതേസമയം പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ഇ പി ജയരാജൻ ഡി സി ബുക്‌സുമായി കരാർ ഒപ്പിട്ടിരുന്നുവെന്നാണ്…

Read More

‘ഡിസി ബുക്സിനെതിരെ നിയമ നടപടി സ്വീകരിക്കും’: പുസ്തകം തൻ്റേതല്ലെന്ന് ഇ.പി ജയരാജൻ

തൻ്റെ പുസ്തകത്തിലെ വെളിപ്പെടുത്തലെന്ന നിലയിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ തള്ളി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ. തികച്ചും അടിസ്ഥാന രഹിതമാണ് വാർത്ത. താൻ എഴുതി തീർന്നിട്ടില്ല. ഡി സി ബുക്സും മാതൃഭൂമിയും പ്രസിദ്ധീകരിക്കാൻ താത്പര്യം അറിയിച്ചിരുന്നു. താനതിൻ്റെ അനുമതി ആർക്കും കൊടുത്തിട്ടില്ല. ബോധപൂർവം ഉണ്ടാക്കിയ കഥയാണ്. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ കാര്യം എങ്ങനെയാണ് ആത്മകഥയിൽ എഴുതുക? താൻ എഴുതാത്ത കാര്യം തൻ്റേത് എന്ന് പറഞ്ഞ് കൊടുക്കുകയാണ്. താൻ ഒരാൾക്കും ഒന്നും കൈമാറിയിട്ടില്ല. താനെഴുതിയതിലൊന്നും ഇക്കാര്യങ്ങളില്ല. താൻ എഴുതിയിട്ട്…

Read More

ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിനൊപ്പം കെഎസ്ആർടിസി യാത്രയും ബുക്ക് ചെയ്യാൻ സംവിധാനം

ശബരിമല തീർത്ഥാടകർക്ക് വെർച്വൽ ക്യൂ ബുക്കിങ്ങിനൊപ്പം കെഎസ്ആർടിസി യാത്രയും ബുക്ക് ചെയ്യാൻ സംവിധാനം. വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഔദ്യോഗിക ബുക്കിംഗ് സൈറ്റിൽ കെഎസ്ആർടിസി സർവീസുകളും ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തി. പമ്പ ശ്രീരാമസാകേതം ഹാളിൽ ഗതാഗത വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ശബരിമല അവലോകന യോഗത്തിൽ കെഎസ്ആർടിസി ഓൺലൈൻ ബുക്കിംഗ് സൗകര്യം തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് സൈറ്റിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. അതേസമയം, ശബരിമലയിൽ ഒരേ സമയം…

Read More

കോൺഗ്രസ് നേതാക്കൾ വഴി രാഹുൽ ഗാന്ധിയെ സ്വാധീനിക്കാൻ അദാനി ശ്രമിച്ചെന്ന് വെളിപ്പെടുത്തൽ

യു.പി.എ ഭരണകാലത്ത് കോൺഗ്രസ് നേതാക്കൾ വഴി രാഹുൽ ഗാന്ധിയെ കാണാനും സ്വാധീനിക്കാനും വ്യവസായി ഗൗതം അദാനി ശ്രമിച്ചുവെന്ന് വെളിപ്പെടുത്തൽ. പാർട്ടിയുടെ ഉന്നത നേതാക്കളായ അഹമ്മദ് പട്ടേൽ, കമൽനാഥ് എന്നിവർ വഴിയായിരുന്നു അദാനിയുടെ ശ്രമമെന്നും എന്നാൽ, ഇതിൽ അദാനി വിജയിച്ചില്ലെന്നും മാധ്യമപ്രവർത്തകനായ രാജ്ദീപ് സർദേശായിയുടെ ​’ദി ഇലക്ഷൻ ദാറ്റ് സർപ്രൈസ്ഡ് ഇന്ത്യ​’ എന്ന പുസ്തകത്തിൽ പറയുന്നു. ഇടതുനേതാക്കൾ തനിക്കെതിരെ രാഹുലിനെ ചില കാര്യങ്ങൾ വിശ്വസിപ്പിച്ചെന്നും മോദിക്കെതിരായ രാഷ്ട്രീയ പോരാട്ടത്തിൽ അവർ രാഹുലിനെ കരുവാക്കുകയായിരുന്നുവെന്നാണ് അദാനിയുടെ ബോധ്യമെന്നും പുസ്തകത്തിൽ പറയുന്നു….

Read More

കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റിനൊപ്പം ടൂര്‍ പാക്കേജും ബുക്ക് ചെയ്യാം: പുതിയ പദ്ധതിയുമായി എയർ ഇന്ത്യ

ലോകത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് അവധിക്കാല യാത്ര നടത്തുന്നവര്‍ക്ക് വിമാന ടിക്കറ്റിനൊപ്പം ടൂര്‍ പാക്കേജും ബുക്ക് ചെയ്യാന്‍ കുറഞ്ഞ നിരക്കില്‍ എയര്‍ ഇന്ത്യ വെബ്സൈറ്റ് വഴി അവസരം ഒരുങ്ങുന്നു. എക്സ്പ്രസ് ഹോളിഡേസ് എന്ന പേരില്‍ മേക്ക് മൈ ട്രിപ്പുമായി ചേര്‍ന്നാണ് പുതിയ പദ്ധതി. ദുബായ്, കശ്മമീര്‍, രാജസ്ഥാന്‍, ഗോവ, അമര്‍നാഥ്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ ഈ സേവനം ബുക്ക് ചെയ്യാം. 15,876 രൂപ മുതല്‍…

Read More

ബോളിവുഡ് താരം കരീന കപൂറിന്റെ പുസ്തകത്തിന്റെ തലക്കെട്ടിൽ ‘ബൈബിൾ’ എന്ന് ചേർത്തു ; ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി , നോട്ടീസ് അയച്ച് കോടതി

ബോളിവുഡ് താരം കരീന കപൂറിന്റെ പുസ്തകത്തെച്ചൊല്ലി വിവാദം. ഗർഭകാല അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ടുള്ള കരീനയുടെ ‘കരീന കപൂർ ഖാൻ പ്രെ​ഗ്നൻസി ബൈബിൾ’ എന്ന പുസ്തകത്തിന്റെ പേരിനൊപ്പം ‘ബൈബിൾ’ എന്ന കൂടി ചേർത്തതാണ് കാരണം. കരീനയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ മധ്യപ്രദേശ് ഹൈക്കോ‌ടതി താരത്തിന് നോട്ടീസ് അയച്ചു. പുസ്തകത്തിന്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക് ഉപയോഗിച്ചതിനെതിരെ ജബൽപുർ സ്വദേശിയായ ക്രിസ്റ്റഫർ ആന്റണി എന്ന അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. കരീനയെ കൂടാതെ പുസ്‌തകപ്രസാധകർ‌ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും…

Read More