
ഹോളിവുഡ് നിർമാതാവ് ഹാർവി വെയിൻസ്റ്റീന് അസ്ഥി മജ്ജയിൽ അർബുദമെന്ന് റിപ്പോർട്ട്
ഹോളിവുഡ് നിർമാതാവ് ഹാർവി വെയിൻസ്റ്റീന് അർബുദമെന്ന് റിപ്പോർട്ട്. അസ്ഥി മജ്ജയിൽ വെയിൻസ്റ്റീന് അർബുദം സ്ഥിരീകരിച്ചുവെന്നും തുടർന്ന് വെയ്ൻസ്റ്റീൻ ജയിലിൽ ചികിത്സയിലാണെന്നുമാണ് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഹാർവിയുടെ ആരോഗ്യത്തെ സംബന്ധിക്കുന്ന റോയിട്ടേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അദ്ദേഹത്തിന്റെ വക്താക്കൾ ഇതുവരെ തയാറായിട്ടില്ല എന്നാണ് വിവരം. ഹാർവിയുടെ സ്വകാര്യതമാനിക്കണമെന്ന അഭ്യർഥനയാണ് അദ്ദേഹത്തിന്റെ വക്താക്കൾ നടത്തിയത്. ഹാർവി വെയ്ൻസ്റ്റീനെ ഇതിന് മുമ്പും ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. 2020 ഫെബ്രുവരിയിൽ ഹാർവി വെയ്ൻസ്റ്റീനെ ബലാത്സംഗ കേസിൽ കോടതി ശിക്ഷിച്ചിരുന്നു. പിന്നാലെ ന്യൂയോർക്ക്…