
‘അവന് ഉണ്ണി എന്നല്ലാതെ മറ്റൊരു പേരിടാൻ പറ്റില്ല, അത്രയ്ക്ക് പാവമാണ്’; ആസിഫ് അലി പറയുന്നു
മാര്‍ക്കോ സിനിമ വിജയകരമായി പ്രദർശനം തുടരുമ്പോൾ ഉണ്ണി മുകുന്ദൻ കേരളത്തിന് അകത്തും പുറത്തുമെല്ലാം പ്രമോഷനും അഭിമുഖങ്ങളും എല്ലാമായി തിരക്കിലാണ്. ഉണ്ണി മുകുന്ദനെ പോലെ തന്നെ കഠിനാധ്വാനത്തിലൂടെ കെട്ടി പൊക്കിയ സാമ്രാജ്യമാണ് നടൻ ആസിഫ് അലിയുടേയും. അവതാരകനായി കരിയർ ആരംഭിച്ച താരം തുടക്കത്തിൽ വില്ലൻ, സഹനടൻ റോളുകളാണ് ചെയ്തിരുന്നത്. അവിടെ നിന്ന് വർഷങ്ങളുടെ അധ്വാനത്തിലൂടെയാണ് മലയാളത്തിലെ താരമൂല്യമുള്ള മുൻനിര നടനായി ആസിഫ് അലി മാറിയത്. 2024 ഉണ്ണിക്ക് എന്നതുപോലെ ആസിഫിനും നല്ലൊരു വർഷമായിരുന്നു. തലവൻ തൊട്ട് ഇതുവരെ ആസിഫ്…