‘മതനിരപേക്ഷതയിൽ കുലീനവും ശ്രേഷ്ഠവുമായ ഒരു ബ്രാൻഡ് ആണ് എൻഎസ്എസ്; ആര് വിചാരിച്ചാലും ബന്ധം മുറിച്ചുമാറ്റാൻ കഴിയില്ല’; രമേശ് ചെന്നിത്തല

പെരുന്നയിലെ മന്നം ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് മുൻപ്രതിപക്ഷ നേതാവും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. ഉ​ദ്ഘാടകനായി അവസരം നൽകിയതിന് എൻഎസ്എസിനോട് നന്ദിയെന്ന് പറഞ്ഞ രമേശ് ചെന്നിത്തല ജീവിതത്തിൽ അഭിമാനമായി കാണുന്ന മുഹൂർത്തമാണിതെന്നും വ്യക്തമാക്കി. തികഞ്ഞ അഭിമാന ബോധത്തോട് കൂടിയാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. സമുദായത്തെ കരുത്തനായി നയിക്കുന്ന ആളാണ് സുകുമാരൻ നായരെന്നും രമേശ് ചെന്നിത്തല പറ‍ഞ്ഞു. കേരളം ഇന്ത്യയ്ക്ക് സംഭാവന ചെയ്ത മഹാപുരുഷന്മാരിൽ അഗ്രഗണ്യനാണ് മന്നത്തുപത്മനാഭൻ. ജീവിതത്തിലെ നിർണായക ഘട്ടങ്ങളിലെല്ലാം അഭയം തന്നത് എൻഎസ്എസ് ആണ്….

Read More

‘ഇലക്ടറല്‍ ബോണ്ട് റദ്ദാക്കി’; ‘കേന്ദ്ര സര്‍ക്കാര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സുപ്രീംകോടതിയില്‍ പിടിച്ചു നില്‍ക്കാനായില്ല: മന്ത്രി എംബി രാജേഷ്

ഇലക്ടറല്‍ ബോണ്ടിനെതിരെ നിയമയുദ്ധം നടത്താന്‍ സിപിഎമ്മിന് കരുത്തായത് കളങ്കിതമായ പണം കൈപ്പറ്റാത്ത ധാര്‍മിക ബലമാണെന്ന് മന്ത്രി എം.ബി രാജേഷ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കണക്കാണെന്നും എല്ലാവരും അഴിമതിക്കാരാണെന്നും പറയുന്ന ഒരു വിഭാഗം നാട്ടിലുണ്ട്. എല്ലാവരുടെയും ഗണത്തില്‍ ഉള്‍പ്പെടുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍ എന്ന് അഭിമാനത്തോടെ പറയാറുമുണ്ട്. അത് വെറും അവകാശവാദമല്ല എന്ന് തെളിയിക്കുന്നതാണ് ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച വിശദാംശങ്ങളെന്നും എംബി രാജേഷ് പറഞ്ഞു. ഇതുവരെ വന്ന കണക്കനുസരിച്ച് 75 ശതമാനവും പണം ഒഴുകിയിട്ടുള്ളത് ബിജെപിയിലേക്കാണ്. മറ്റെല്ലാവരും കൂടി സ്വന്തമാക്കിയിട്ടുള്ളത് ബാക്കി 25…

Read More

കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ്

മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് കിഫ്ബി മസാല ബോണ്ട്‌ കേസില്‍ വീണ്ടും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ്. ജനുവരി 12 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചു കൊണ്ടാണ് ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. നോട്ടീസ് അയക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. വ്യക്തിഗത വിവരങ്ങൾ ചോദിച്ചെന്നെ തോമസ് ഐസക്കിന്റെ ഹർജിയിലായിരുന്നു ഈ നടപടി. ഇഡി തനിക്ക് തുടര്‍ച്ചയായി സമന്‍സ് അയക്കുകയാണെന്നും അനാവശ്യ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിന്‍റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു തോമസ് ഐസക്കിന്‍റെ വാദം. ബന്ധുക്കളുടെ…

Read More

മസാല ബോണ്ട് കേസ്: തോമസ്‌ ഐസക്കിനും കിഫ്ബിക്കും ആശ്വാസം; സമന്‍സ് അയക്കാനുള്ള ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി

മസാല ബോണ്ട് കേസില്‍ സമൻസ് അയക്കാൻ ഇഡിക്ക് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കേസില്‍ തോമസ് ഐസക്കിനും കിഫ്ബിക്കും ആശ്വാസമായി. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.ഒരേ ഹര്‍ജിയില്‍ ഒരു സിംഗിള്‍ ബെഞ്ച് ഇട്ട ഇടക്കാല ഉത്തരവ് പരിഷ്കരിച്ച്‌ വീണ്ടും ഉത്തരവിടാൻ മറ്റൊരു സിംഗിള്‍ ബഞ്ചിനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് അന്തിമ വാദം കേട്ട് തീരുമാനം എടുക്കട്ടെയെന്നും…

Read More

‘അച്ഛനോടെന്ന പോലെയുള്ള സ്‌നേഹമാണ് ഹനീഫ്ക്കയോട്’; സുരേഷ് ഗോപി പറയുന്നു

തന്റെ സഹതാരങ്ങളുമായെല്ലാം അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന നടനാണ് സുരേഷ് ഗോപി. അവരിൽ പലരുടെയും വേർപാട് തനിക്ക് വലിയ വേദന സമ്മാനിച്ചുവെന്നാണ് സുരേഷ് ഗോപി മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. തനിക്ക് അച്ഛനോടെന്ന പോലെയുള്ള സ്‌നേഹമാണ് കൊച്ചിൻ ഹനീഫയോടുണ്ടായിരുന്നതെന്നും അച്ഛനേക്കാൾ പേടി മുരളിച്ചേട്ടനെയായിരുന്നുവെന്നും സുരേഷ് ഗോപി പറയുന്നു. ‘നീ പാട്ട് അഭിനയിക്കാൻ മിടുക്കനാണെന്ന് എന്നോട് ആദ്യം പറഞ്ഞത് കൊച്ചിൻ ഹനീഫ്ക്കയാണ്. അന്ന് മുതൽ ഒരു പിതൃതുല്യമായ സ്‌നേഹമാണ് കൊച്ചിൻ ഹനീഫയോട്.’ ‘ലേലം, വാഴുന്നോർ, സുന്ദരപുരുഷൻ തുടങ്ങിയവയിൽ കൊച്ചിൻ…

Read More