ഇസ്രയേൽ വ്യോമാക്രമണം; വടക്കൻ ഗാസയിൽ 73 മരണം

ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ വടക്കൻ ഗാസയിൽ 73 മരണം. ബൈത് ലാഹിയ പട്ടണത്തിൽ നടന്ന ആക്രമണത്തിലാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 പേർ മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് പൂർണമായും ഉപരോധം ഏർപ്പെടുത്തിയാണ് ഇസ്രയേൽ കൂട്ടക്കൊല നടത്തുന്നതെന്ന് സന്നദ്ധ പ്രവർത്തകർ പറയുന്നു. ബൈത്ത് ലാഹിയയിലെ കെട്ടിട സമുച്ചയങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിരവധി വീടുകൾ തകർന്നുവെന്നും നാശനഷ്ടങ്ങൾ സംബന്ധിച്ച് വിശദാംശങ്ങൾ ശേഖരിക്കുകയാണെന്നും ഇസ്രയേൽ അറിയിച്ചു. ഗാസയിൽ ശനിയാഴ്ച്ച നടത്തിയ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ രണ്ട്…

Read More

ബോംബ് നിർമ്മാണം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും: മുഖ്യമന്ത്രി

എരഞ്ഞോളി ബോംബ് സ്ഫോടനത്തിൽ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടുള്ള ഏതൊരു പ്രവൃത്തികളെയും തടയുന്നതിന് ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. വെടിമരുന്നുകളും സ്‌ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിർമ്മാണവും മറ്റും നടത്തുന്നവർക്ക് എതിരായി മുഖം നോക്കാതെ നടപടി എടുക്കാനും സംഭവങ്ങൾ അമർച്ച ചെയ്യുവാൻ ശക്തമായ നടപടികൾ സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തിൻറെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെ വ്യക്തമാക്കി….

Read More

‘ലോകത്ത് എവിടെ യുദ്ധം നടന്നാലും സമാധാന യാത്ര നടത്തുന്ന ലഹരിക്കൂട്ടമാണ് ബോംബ് പൊട്ടി രക്തസാക്ഷികളാകുന്നത്’: ജോയ് മാത്യു

അന്യന്റെ വാക്കുകളിലെ നിലവിളി കേള്‍ക്കാൻ ഇഷ്ടപ്പെടുന്നവരാണ് ബോംബ് നിർമ്മാണത്തിനിടെ രക്തസാക്ഷികളാകുന്നതെന്ന വിമർശനവുമായി നടൻ ജോയ് മാത്യു. ബോംബുണ്ടാക്കുന്നത് ഗോലി കളിക്കാനല്ല കൊല്ലാൻ തന്നെയാണ് എന്ന് വിശ്വസിക്കുന്ന ഒരു തത്വസംഹിതയാണ് കേരളത്തിലെ ചെറുപ്പക്കാരെ കൈയും കാലും അറ്റുപോയവരാക്കുന്നതും സ്വയം പൊട്ടിച്ചിതറിപ്പിക്കുന്നതെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം മരണാനന്തര ജീവിതം എന്ന ആനമണ്ടത്തര സ്വപ്നവും കെട്ടിപ്പിടിച്ച്‌ അരുണാചലില്‍പ്പോയി ഹരാകീരി (ശരീരത്തില്‍ സ്വയം കത്തികുത്തിയിറക്കി ആത്മഹത്യ ചെയ്യുന്ന ജപ്പാനീസ് രീതി )നടത്തിയവരും ‘അപരന്റെ വാക്കുകള്‍ സംഗീതം…

Read More