
പൂക്കോട് വെറ്ററിനറി കോളേജില്‍ ബോംബ് ഭീഷണി; അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പ്രതികാരം ചെയ്യുമെന്ന് സന്ദേശം
വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ ബോംബ് ഭീഷണി. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പ്രതികാരം ചെയ്യും എന്നാണ് ഭീഷണി. കോളേജില്‍ ബോംബ് സ്‌കോഡ് പരിശോധന നടത്തുകയാണ്. വൈസ് ചാന്‍സലര്‍ക്കും രജസ്ട്രാര്‍ക്കും ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. അഫ്‌സല്‍ ഗുരുവിന് പുറമെ അണ്ണാ സര്‍വകലാശാലയിലെ പ്രൊഫ. ചിത്രകലാ ഗോപാലനെ കുറിച്ചും ഭീഷണിയില്‍ പരാമര്‍ശമുണ്ട്. നക്‌സല്‍ നേതാവ് മാരനാണ് ബോംബ് വെക്കുകയെന്നും സിനിമ താരം നിവേത പെതുരാജിന്റെ പേരിലുള്ള സന്ദേശത്തില്‍ പറയുന്നു. മെയില്‍ ലഭിച്ച ഉടനെ തന്നെ വൈസ് ചാന്‍സലര്‍ പോലീസില്‍…