
ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് നേരായ ആക്രമണം ; ലോറൻസ് ബിഷ്ണോയ് സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ
ബോളിവുഡ് താരം സൽമാൻ ഖാന്റെ വീട് ആക്രമിച്ച സംഭവത്തിൽ ഗുണ്ടാ തലവനായ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. ഹരിയാനയിലെ ഫത്തേബാദ് സ്വദേശിയായ ഹർപാൽ സിങ് (34) ആണ് അറസ്റ്റിലായത്. ഹർപാലിന്റെ നാട്ടിലെത്തിയാണ് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തിങ്കളാഴ്ച വൈകുന്നേരം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ മുംബൈയിലെത്തിച്ച ഹർപാലിനെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആറാമത്തെ ആളാണ് ഹർപാൽ. ഏപ്രിൽ 14-നാണ് മോട്ടോർ സൈക്കിളിലെത്തിയ രണ്ടുപേർ മുംബൈ ബാന്ദ്രയിലുള്ള സൽമാന്റെ വസതിക്ക്…