
ആ മുതിർന്ന നടൻ കൂടെ അഭിനയിക്കാൻ വിസമ്മതിച്ചു, എനിക്ക് പ്രായംകൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞു; സൊനാക്ഷി സിൻഹ
മുതിർന്നൊരു നടൻ തനിക്കൊപ്പം അഭിനയിക്കാൻ വിസമ്മതിച്ച അനുഭവം പങ്കുവെച്ച് നടി സൊനാക്ഷി സിൻഹ. നടനേക്കാൾ പ്രായം തനിക്ക് തോന്നുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിനയിക്കാൻ വിസമ്മതിച്ചതെന്നും സൊനാക്ഷി പറഞ്ഞു. സിനിമാ മേഖലയിലെ ഇരട്ടത്താപ്പിനെ ചൂണ്ടിക്കാട്ടിയ സൊനാക്ഷി, അഭിനേത്രികൾക്ക് ഇത്തരം പ്രതിബന്ധങ്ങളെ മറികടക്കേണ്ടതിനേക്കുറിച്ചും പറഞ്ഞു. സൂമിന് നൽകിയ അഭിമുഖത്തിലാണ് സൊനാക്ഷി ഇതേക്കുറിച്ച് പറഞ്ഞത്. ഇത്തരം പ്രതീക്ഷകളൊന്നും പുരുഷന്മാർക്ക് ബാധകമാകാറില്ലെന്നും സൊനാക്ഷി പറഞ്ഞു. മുതിർന്ന നടൻമാർ മുപ്പതുവയസ്സു താഴെയുള്ള സ്ത്രീകളെയൊക്കെ പ്രേമിക്കുന്ന രംഗങ്ങളുണ്ടെങ്കിലും പ്രായത്തിന്റെ പേരിൽ കളിയാക്കപ്പെടില്ല. വയറുണ്ടെങ്കിലോ, മുടികുറഞ്ഞാലോ ഒന്നും അവർ…