
മഴവെള്ളം കുടിച്ചും മണ്ണിരയെ തിന്നും 31 ദിവസം ആമസോണ്‍ കൊടുങ്കാട്ടില്‍; യുവാവിന് അദ്ഭുതരക്ഷ
ജൊനാഥന്‍ അകോസ്റ്റ ഒടുവില്‍ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തി. ഒരു മാസം ആമസോണ്‍ കാടിനുള്ളില്‍ കുടുങ്ങിപ്പോയ ബൊളീവിയക്കാരനായ ജൊനാഥന്റെ അതിശയിപ്പിക്കുന്ന അനുഭവകഥ ബിബിസിയാണ് പുറത്തുവിട്ടത്. മണ്ണിരയെ ഭക്ഷിച്ചും മഴവെള്ളം മാത്രം കുടിച്ചുമാണ് കൊടുംകാടിനുള്ളിൽ ജൊനാഥൻ ജീവിതത്തെ തിരികെ പിടിച്ചത്. ഇക്കഴിഞ്ഞ ജനുവരി 25ന് സുഹൃത്തുക്കള്‍ക്കൊപ്പം കാട്ടില്‍ നായാട്ടിനായി പോയതാണ് മുപ്പതുകാരനായ ജൊനാഥന്‍. കാടിനുള്ളിൽ വഴി തെറ്റുകയായിരുന്നു. ഉൾക്കാട്ടിൽ കുടുങ്ങിയെന്ന് ഉറപ്പിച്ചതോടെ കടുത്ത നിരാശ തോന്നിയെന്നും വന്യമൃഗങ്ങളോടുപോലും എതിരിടേണ്ടി വന്നുവെന്നും ജൊനാഥന്‍ പറയുന്നു. കാഴ്ചയില്‍ പപ്പായ പോലുള്ള കാട്ടുപഴങ്ങളും പ്രാണികളും…