ഏറ്റവും കൂടുതല്‍ ഹാട്രിക് നേടുന്ന താരം, റൊണാള്‍ഡോയ്ക്കൊപ്പം റെക്കോര്‍ഡ് പങ്കിട്ട് മെസിയും

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബൊളിവിയയ്ക്ക് എതിരെ ഹാട്രിക് നേടിയതോടെ ഏറ്റവും കൂടുതല്‍ ഹാട്രിക് നേടുന്ന താരമെന്ന റെക്കോര്‍ഡ് ലിയോണല്‍ മെസിയും നേടിയിരിക്കുകയാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഈ റെക്കോർഡ് നേടിയ മറ്റൊരു താരം. ബൊളിവിയക്ക് എതിരായ മത്സരത്തിന്റെ 19, 84, 86 മിനിറ്റുകളിലായിരുന്നു മെസിയുടെ വിജയ ഗോളുകള്‍ പിറന്നത്. എതിരില്ലാത്ത ആറ് ഗോളിനാണ് ബൊളിവിയയെ പരാജയപ്പെടുത്തിയത്. ജൂലിയന്‍ അല്‍വാരസും മാര്‍ട്ടിനെസ്, തിയാഗോ അല്‍മേഡ എന്നിവരാണ് അര്‍ജന്റീനക്കായി മറ്റുഗോളുകള്‍ നേടിയത്. രാജ്യന്തര ഫുട്‌ബോളില്‍ മെസിക്കും റൊണാള്‍ഡോയ്ക്കും പത്ത് വീതം ഹാട്രിക്കുകള്‍…

Read More

മെസിക്ക് ഹാട്രിക്കും 2 അസിസ്റ്റും; ബൊളീവിയയെ എതിരില്ലാത്ത ആറുഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന

ലിയോണൽ മെസിയുടെ ഹാട്രിക്കിൽ അര്‍ജന്റീനയ്ക്ക് മിന്നും ജയം. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത ആറുഗോളുകള്‍ക്കാണ് അര്‍ജന്റീന മുട്ടുക്കുത്തിച്ചത്. മത്സരത്തില്‍ ഉടനീളം അര്‍ജന്റീന താരങ്ങള്‍ കളം നിറഞ്ഞ് കളിക്കുന്നതാണ് കണ്ടത്. 73 ശതമാനവും പന്ത് കൈവശം വച്ചത് അര്‍ജന്റീന ആയിരുന്നു. അര്‍ജന്റീനയുടെ മേധാവിത്വമാണ് കളിക്കളത്തിൽ കാണാനായത്. 19, 84, 86 മിനിറ്റുകളിലാണ് മെസി ബൊളീവിയന്‍ വല കുലുക്കിയത്. മറ്റു രണ്ടു ​ഗോളുകൾക്ക് അസിസ്റ്റ് ചെയ്തതും മെസിയാണ്. 19-ാം മിനിറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനെസിന്റെ പാസില്‍ നിന്ന് മെസ്സിയാണ് അര്‍ജന്റീനയുടെ…

Read More

ലോകകപ്പ് യോഗ്യതാറൗണ്ട് ; അർജന്റീന – ബൊളീവിയ പോരാട്ടം നാളെ , മെസി കളിച്ചേക്കില്ല

ബൊളീവിയയുടെ ഹോം ഗ്രൗണ്ടായ ലാ പാസിലാണ് അര്‍ജന്റീന നാളെ ഇറങ്ങുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 3637 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലാപാസിലെ സ്റ്റേഡിയത്തില്‍ കളിക്കുക എതിരാളികള്‍ക്ക് കനത്ത വെല്ലുവിളിയാണ്. സമുദ്രനിരപ്പില്‍ നിന്ന് 3000 അടിക്ക് മുകളിലാണ് ലാ പാസ്. ഇത്തരം ഗ്രൗണ്ടുകളില്‍ താരങ്ങള്‍ക്ക് ഇവിടെ ശ്വാസതടസ്സം ഉണ്ടാവുകയ പതിവാണ്. മെസി അടക്കമുള്ള താരങ്ങള്‍ക്ക് മുന്‍പ് ഇത്തരം പ്രയാസങ്ങള്‍ ലാ പാസില്‍ നേരിട്ടിരുന്നു. അതുകൊണ്ടുതന്നെ മെസി സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ കളിക്കാനിടയില്ല. സന്ദര്‍ശകര്‍ക്ക് ഒട്ടും എളുപ്പമാവില്ല ഇവിടെ കളിക്കാന്‍….

Read More