സഞ്ചാരികളില്ലാതെ സ്റ്റാ‍ർലൈനർ പേടകം നിലം തൊട്ടു; അവസാനമായത് മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന്

ഒടുവിൽ ബോയിം​ഗ് സ്റ്റാർലൈനർ പേടകം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറങ്ങി. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ന്യൂ മെക്സിക്കോയിലെ വൈറ്റ് സാന്‍ഡ് സെപെയ്സ് ഹാര്‍ബറില്‍ ഇന്ത്യൻ സമയം 9:37ഓടെ സ്റ്റാർലൈനർ ലാന്‍ഡ് ചെയ്തത്. അടുത്ത കാലത്തുണ്ടായ ബഹിരാകാശ ദൗത്യങ്ങളിൽ എറ്റവും കൂടുതൽ പ്രശ്നങ്ങൾ നേരിട്ട ദൗത്യമാണ് അവസാന നിമിഷം വിജയം കണ്ടത്. എന്നാൽ സുനിത വില്യംസിനും ബുച്ച് വിൽമോറിനും അതങ്ങ് ബഹിരാകാശ നിലയത്തിൽ ഇരുന്ന് കാണേണ്ടി വന്നു. 2024 ജൂണ്‍ അഞ്ചിനാണ് ഇരുവരെയും കൊണ്ട് സ്റ്റാര്‍‌ലൈനര്‍ ബഹിരാകാശത്തേക്ക് കുതിച്ചത്. നാസയും…

Read More

സ്റ്റാർലൈനർ പേടകത്തിലുള്ള മടക്കയാത്ര എളുപ്പമല്ല; മൂന്നില്‍ മൂന്ന് വെല്ലുവിളി; ചിലപ്പോൾ വെറും 96 മണിക്കൂര്‍ ഓക്സിജനുമായി കുടുങ്ങിപ്പോകാം

ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ മടക്കയാത്ര പദ്ധതിയിടുന്ന സുനിത വില്യംസും ബുച്ച് വിൽമോറും പ്രധാനമായി മൂന്ന് അപകടങ്ങളെ അഭിമുഖീകരിക്കുന്നുവെന്ന് വിദഗ്ധര്‍. ഇതുവരെ സാങ്കേതിക തകരാർ പരിഹരിക്കാത്ത സ്റ്റാര്‍ലൈനർ പേടകത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പുനഃപ്രവേശനം പരാജയപ്പെട്ടാല്‍ വെറും 96 മണിക്കൂര്‍ നേരത്തേക്ക് മാത്രമുള്ള ഓക്‌സിജനുമായി അവർ ബഹിരാകാശത്ത് കുടുങ്ങിപ്പോകും. നാസയ്ക്കും ബോയിംഗിനും സ്റ്റാര്‍ലൈനറിനെകുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവരില്‍ പ്രധാനി അമേരിക്കന്‍ മിലിറ്ററിയുടെ സ്പേസ് സിസ്റ്റംസിലെ കമാന്‍ററായിരുന്ന റൂഡി റിഡോള്‍ഫിയാണ്. മറ്റൊരു ഭീഷണി പേടകത്തിന്‍റെ ദിശ നിര്‍ണയിക്കുന്ന ത്രസ്റ്ററുകളുടെ തകരാര്‍ കാരണം പേടകം…

Read More

സുരക്ഷിതരായി തിരിച്ചുവരാനാകുമെന്ന വിശ്വാസമുണ്ട്; ബഹിരാകാശത്ത് വാർത്താസമ്മേളനവുമായി സുനിത

ബഹിരാകാശനിലയത്തിൽ(ഐ.എസ്.എസ്.)നിന്ന് ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽതന്നെ സുരക്ഷിതരായി ഭൂമിയിൽ തിരിച്ചെത്താൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വിൽമോറും. ഐ.എസ്.എസിൽനിന്നു ബുധനാഴ്ച നടത്തിയ തത്സമയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ജൂൺ അഞ്ചിനാണ് ഇരുവരും ഐ.എസ്.എസിൽ പോയത്. രണ്ടാഴ്ചതങ്ങി തിരിച്ചുവരാനുദ്ദേശിച്ചായിരുന്നു യാത്ര. എന്നാൽ, സ്റ്റാർലൈനറിലെ ഹീലിയം ചോർച്ചയും മറ്റു തകരാറുകളും കാരണം തിരിച്ചുവരവ് മുടങ്ങി. ഐ.എസ്.എസിൽ കൂടുതലായി കഴിയുന്ന സമയം പരീക്ഷണങ്ങളുമായി ആസ്വദിക്കുകയാണെന്ന് സുനിത പറഞ്ഞു. നിലയത്തിലേക്കുള്ള യാത്രയ്ക്കിടെ സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്ക് തകരാർ സംഭവിക്കാനുള്ള…

Read More

സുനിത വില്യംസും ബച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തി; സുനിത സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര ചെയ്ത ആദ്യ വനിത

ഒടുവിൽ നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സുരക്ഷിതമായി എത്തി. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ ദൗത്യമാണ് വിജയം കണ്ടത്. ഇതോടെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര ചെയ്ത ആദ്യ വനിതയെന്ന നേട്ടവും, ഒരു പുതിയ ബഹിരാകാശ പേടകത്തിന്റെ ആദ്യ പരീക്ഷണം നടത്തുന്ന വനിതയെന്ന നേട്ടവും സുനിതയ്ക്ക് സ്വന്തം. ഏറെ ആഹ്ലാദത്തോടെ നൃത്തം ചെയ്തുകൊണ്ടായിരുന്നു സുനിത വില്യംസിന്റ ബഹിരാകാശ നിലയത്തിലേക്കുള്ള എൻട്രി. യു എസിലെ ഫ്‌ളോറിഡയിലുള്ള കേപ്പ് കനവറല്‍…

Read More