
ഡൽഹി എസിപിയുടെ മകനെ സുഹൃത്തുക്കൾ മർദിച്ചുകൊന്ന് കനാലിൽ തള്ളി
ഡൽഹി പോലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ മകനെ മർദിച്ചുകൊന്ന് കനാലിൽ തള്ളി സുഹൃത്തുക്കൾ. സംഭവത്തിൽ ഒരാളെ അറസ്റ്റു ചെയ്തു. അഭിഭാഷകൻ കൂടിയായ ലക്ഷ്യ ചൗഹാനെയാണ് സുഹൃത്തുക്കളായ വികാസ് ഭരദ്വാജും അഭിഷേകും ചേർന്ന് കൊലപ്പെടുത്തിയത്. ലക്ഷ്യയുടെ പിതാവ് യഷ്പാൽ ഡൽഹി പോലീസ് അസിസ്റ്റന്റ് കമ്മിഷണറാണ്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിൽ. ഇരുപത്തിനാലുകാരനായ ലക്ഷ്യ, ഡൽഹിയിലെ ടിസ് ഹസാരി കോടതിയിലെ അഭിഭാഷകനാണ്. അവിടത്തെ ക്ലാർക്കായിരുന്ന വികാസ് ഭരദ്വാജിൽനിന്ന് ലക്ഷ്യ കുറച്ച് പണം കടം വാങ്ങിയിരുന്നു. ഇത് ആവർത്തിച്ച് തിരിച്ചുചോദിച്ചിട്ടും ലക്ഷ്യ നൽകാൻ…