മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മയും ഗർഭസ്ഥശിശുവും മരിച്ച സംഭവം; മൃതദേഹവുമായി പ്രതിഷേധം

ഉള്ളിയേരിയിൽ ഗർഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തിൽ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിഷേധം. മരണപ്പെട്ട അശ്വതിയുടെ മൃതദേഹവുമായി പ്രതിഷേധക്കാർ ആശുപത്രിയിൽ എത്തിയത്. കോളേജ് കവാടത്തിൽ എത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.

Read More

വയനാട് ദുരന്തം: ഇതുവരെ തിരിച്ചറി‌ഞ്ഞത് 75 മൃതദേഹങ്ങൾ മാത്രം

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ച 75 പേരെ തിരിച്ചറിഞ്ഞു. 155 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാർ ചൊവ്വാഴ്ച രാവിലെ 11 മണി വരെ സ്ഥിരീകരിച്ചത് 166 മരണങ്ങളാണ്. ഇതിൽ മരിച്ചവരിൽ 91 പേരുടെ മൃതദേഹങ്ങൾ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങൾ നിലമ്പൂർ ഗവ. ആശുപത്രിയിലുമായിരുന്നു.  ഔദ്യോഗികമായി മരണം സ്ഥിരീകരിച്ച 123 പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായതായി അധികൃതർ അറിയിച്ചു. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങൾ വയനാട്ടിൽ എത്തിക്കും. നിലവിൽ 99 പേരാണ് അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി ഉള്ളത്. ഇവരിൽ…

Read More

കുവൈത്ത് ദുരന്തം ; മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം 10.30ന് കൊച്ചി വിമാനത്താവളത്തിൽ എത്തും , കൊച്ചിയിൽ 31 മൃതദേഹങ്ങൾ കൈമാറും

കുവൈത്തിൽ തൊഴിലാളികൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. പ്രത്യേക വിമാനത്തിൽ രാവിലെ 10:30 ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് എത്തുക. മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, നോർക്ക ഉദ്യോഗസ്ഥർ എന്നിവർ അന്തിമോപചാരം അർപ്പിക്കും. രാവിലെ കൊച്ചിയിലെത്തുന്ന വിമാനം 23 മലയാളികളുടെയും കർണാടക തമിഴ്നാട് സ്വദേശികളുടെയും മൃതദേഹങ്ങൾ കൈമാറി ഡൽഹിയിലേക്ക് പോകും. മൃതദേഹങ്ങൾ കൊച്ചിയിലെയും ഡൽഹിയിലെയും സംസ്ഥാന സർക്കാർ പ്രതിനിധികൾ ഏറ്റുവാങ്ങും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങും…

Read More

മഹാരാഷ്ട്ര ഉജാനി ബോട്ട് അപകടം ; കാണാതായ അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി , ഒരാൾക്കായി തെരച്ചിൽ ഊർജിതം

മഹാരാഷ്ട്രയിലെ പുനെ ഉജ്ജാനി ഡാമിൽ ബോട്ട് മറിഞ്ഞ് കാണാതായ അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഒരാൾക്കായി എൻഡിആർഎഫ് സംഘം ഡാമിൽ തിരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ച്ച രാത്രിയാണ് കനത്ത കാറ്റിലും മഴയിലും ആണ് ഫെറി ബോട്ട് മറിഞ്ഞത്. കുഗാവ് ഗ്രാമത്തിൽ നിന്നും കലാശി ഗ്രാമത്തിലേക്ക് യാത്രക്കാരുമായി പോകുന്നതിനിടെയാണ് അപകടം. ഒരു സ്ത്രീയും രണ്ടു കുട്ടികളും ഉൾപ്പെടെ ഏഴ് യാത്രക്കാരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. നീന്തി രക്ഷപ്പെട്ട യാത്രക്കാരാനാണ് അപകട വിവരം ആളുകളെ അറിയിച്ചത്. അഞ്ച് യൂണിറ്റ് എൻഡിആർഎഫ് സംഘവും പോലീസും…

Read More

ഇതും അതുല്യ ഭാരതത്തിൽ..! മഴ പെയ്യാൻ സംസ്‌കരിച്ച മൃതദേഹങ്ങൾ പുറത്തെടുത്ത് കത്തിച്ചു

ശാസ്ത്രം ഇത്രയേറെ വളർന്നിട്ടും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ഒരുകുറവുമില്ല. ചില സംഭവങ്ങൾ കേട്ടാൽ നാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽത്തന്നെയാണോ ജീവിക്കുന്നതെന്നു തോന്നിപ്പോകും. കഴിഞ്ഞദിവസങ്ങളിൽ കർണാടകയിലുണ്ടായ സംഭവങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. കൊടും വേനലിൽ മഴ പെയ്യാനായി സംസ്‌കരിച്ച മൃതദേഹങ്ങൾ പുറത്തെടുത്ത് കത്തിച്ച സംഭവമാണ് രാജ്യമാകെ വലിയ വാർത്തയായത്. ചിക്കമഗളൂരുവിലെ അജ്ജംപുര താലൂക്കിലെ രണ്ട് ഗ്രാമങ്ങളിലാണു വിചിത്ര ആചാരം നടന്നത്. മഴദൈവങ്ങളെ പ്രീതിപ്പെടുത്താനായി ഗ്രാമവാസികൾ സംസ്‌കരിച്ച മൃതദേഹങ്ങൾ കത്തിക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ അഞ്ചു മൃതദേഹങ്ങളാണു മഴദൈവങ്ങളുടെ പ്രീതിക്കായി പുറത്തെടുത്തു കത്തിച്ചത്. ജലധിഹള്ളി ഗ്രാമത്തിൽ ഒറ്റരാത്രിയാണ്…

Read More

അരുണാചൽ പ്രദേശിൽ വച്ച് മരിച്ച മൂന്ന് മലയാളികളുടേയും മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന് നടക്കും

അരുണാചൽപ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തിയവരുടെ മൃതദേഹം നാട്ടിലെത്തിച്ചു. ദേവിയുടെ മൃതദേഹം തിരുവനന്തപുരം വട്ടിയൂർക്കാവ് മൂന്നാംമൂട്ടിലെ വീട്ടിലും ആര്യയുടെ മൃതദേഹം വട്ടിയൂർക്കാവിലെ വീട്ടിലേക്കും കൊണ്ടുവന്നു. നവീന്റെ മൃതദേഹം കോട്ടയത്തേക്കും കൊണ്ടുപോയി.ദേവിയുടെയും ആര്യയുടെയും സംസ്കാരം ശാന്തി കവാടത്തില്‍ നടക്കും. അതേസമയം, സംഭവത്തില്‍ ബ്ലാക്ക് മാജിക് കേന്ദ്രങ്ങളുണ്ടോ എന്ന് പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. ആത്മഹത്യ ചെയ്ത സിറോ എന്ന സ്ഥലത്തിന് സമീപം ബ്ലാക്ക് മാജിക് കൺവെൻഷനുകൾ നടന്നോയെന്നും അന്വേഷിക്കുന്നുണ്ട്. ഇതിനിടെ മരിച്ച മൂന്ന് പേരുടെയും ഇ-മെയിൽ ചാറ്റ് സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തിയതായി തിരുവനന്തപുരം…

Read More

ബാൾട്ടിമോർ അപകടം; 2 പേരുടെ മൃതദേഹം പുഴയിൽ പിക്കപ്പിൽ കുടുങ്ങിയനിലയിൽ

യുഎസിലെ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് പാലം തകർന്നതിനെ തുടർന്ന് പതാപ്‌സ്‌കോ നദിയിൽ വീണ് കാണാതായ ആറ് പേരിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. മെക്‌സികോ സ്വദേശി അലെജാൻഡ്രോ ഹെർനാൻഡെസ് ഫ്യൂന്റ്സ് (35), ഗ്വാട്ടിമാല സ്വദേശി ഡോറിലാൻ റോനിയൽ കാസ്റ്റ്‍ലോ കാബ്‍റ്റേ (26) എന്നിവരുടെ മൃതദേഹങ്ങളാണ് ദൗത്യസംഘം കണ്ടെത്തിയത്. നദിയിൽ ഒരു ചുവന്ന പിക്കപ്പിൽ കുടുങ്ങിക്കിടന്ന നിലയിലാണ് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. അപകടത്തിൽ കാണാതായ മറ്റ് നാല് പേർക്കായുളള തിരച്ചിൽ അവസാനിപ്പിച്ചു. തക‌ർന്ന പാലത്തിന്റെ കോൺഗ്രീറ്റ് അവശിഷ്ടങ്ങളും മറ്റ് വാഹനങ്ങൾ…

Read More

പരിശോധനയിൽ കണ്ടെത്തിയത് 189 അഴുകിയ മൃതദേഹങ്ങൾ: ദമ്പതികൾ അറസ്റ്റിൽ

കൊളറാഡോ ഫ്യൂണറൽ ഹോമിൻ്റെ (ശ്മശാനം) ഉടമകളുടെ വീട്ടിൽ നിന്ന്  189 അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തി. ദമ്പതികളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. അനുചിതമായി സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ കാരണം ​ഗവർണർ പ്രാദേശിക ദുരന്ത അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും എഫ്ബിഐയുടെ സഹായം തേടി. ശവസംസ്കരിക്കുന്ന സ്ഥാപനം നടത്തുന്ന ജോൺ ഹാൾഫോർഡ്, കാരി ഹാൾഫോർഡ് ദമ്പതികളാണ് അനധികൃതമായി മൃതദേഹങ്ങൾ സൂക്ഷിച്ചത്. ഇരുവരെയും അറസ്റ്റ് ചെയ്തതായി കൊളറാഡോയിലെ ജുഡീഷ്യൽ ഡിസ്ട്രിക്റ്റിലെ ഡിസ്ട്രിക്റ്റ് അറ്റോർണി മൈക്കൽ ജെ. അലൻ പറഞ്ഞു. മൃതദേഹം ദുരുപയോഗം ചെയ്യൽ, മോഷണം,…

Read More

ഇസ്രയേലിലെ ആക്രമണത്തിൽ മരണം 700 കടന്നു; സംഗീത പരിപാടി നടന്ന ഗ്രൗണ്ടില്‍ നിന്ന് കണ്ടെടുത്തത് 250-ലേറെ മൃതദേഹങ്ങള്‍

ശനിയാഴ്ച പലസ്തീന്‍ സായുധ സംഘടനയായ ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. ഹമാസ് ആദ്യം ലക്ഷ്യംവെച്ച സൂപ്പര്‍നോവ സംഗീത പരിപാടി നടന്ന ഗ്രൗണ്ടില്‍ നിന്ന് മാത്രം 250-ലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. നൂറു കണക്കിന് സൈനികരടക്കമുള്ള ഇസ്രയേല്‍ പൗരന്‍മാര്‍ ഹമാസിന്റെ കസ്റ്റഡിയിലുണ്ട്. ഗാസയെ വിജനദ്വീപാക്കുമെന്ന് പ്രഖ്യാപിച്ച് പലസ്തീന്‍ ഹമാസിനുനേരെ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇതുവരെ 400-ലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് പലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. രണ്ടായിരത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റു….

Read More