കാക്കനാട്ടെ ജയിലിൽ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം: ജയിൽ ഡിഐജിക്കും സൂപ്രണ്ടിനുമെതിരെ നടപടിക്ക് ശുപാർശ

നടി ഹണി റോസ് നൽകിയ പരാതിയിൽ റിമാൻഡിൽ കഴിയവേ വ്യവസായി ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജയിലിൽ വഴിവിട്ട സഹായം നൽകിയ സംഭവത്തിൽ നടപടിക്ക് ശുപാർശ. ജയിൽ ഡിഐജി പി അജയകുമാറിനും സൂപ്രണ്ടിനും എതിരെ ജയിൽ എഡിജിപി റിപ്പോർട്ട് നൽകി. ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയും സിസിടിവി ദൃശ്യങ്ങളും രേഖകളും പരിശോധിക്കുകയും ചെയ്ത ശേഷമാണ് ജയിൽ ഡിഐജിക്കും സൂപ്രണ്ടിനും എതിരെ നടപടിക്ക് ജയിൽ എഡിജിപി ശുപാർശ ചെയ്തത്.  തിങ്കളാഴ്ച സംസ്ഥാന സർക്കാർ നടപടിയെടുക്കാൻ സാധ്യതയുണ്ട്. അതിനിടെ മെയ് മാസത്തിൽ വിരമിക്കാനിരിക്കുന്ന…

Read More

ബോബി ചെമ്മണ്ണൂരിനെതിരായ നിയമ നടപടി സമൂഹത്തിന് നൽകുന്നത് ശക്തമായ സന്ദേശം; പരാതി കിട്ടിയാൽ രാഹുൽ ഈശ്വറിനെതിരെ നടപടിയെന്ന് പി സതീദേവി

ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ നിയമ നടപടി സമൂഹത്തിന് നൽകുന്നത് ശക്തമായ സന്ദേശമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. കോടീശ്വരനായ ആളെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവന്നത് തന്നെ സന്തോഷമുണ്ട്. തെറ്റ് ഏറ്റ് പറഞ്ഞ പശ്ചാത്തലത്തിൽ ആണ് ബോബി ചെമ്മണ്ണൂരിന് കോടതി ജാമ്യം അനുവദിച്ചത്. കോടതി നടപടി സമൂഹത്തിന് നൽകുന്ന ശക്തമായ സന്ദേശമാണ്. സ്ത്രീക്ക് അന്തസോടെ പൊതു ഇടത്തിൽ ഇടപെടാനുള്ള തുടക്കം കുറിക്കൽ ആകും…

Read More

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസ്; അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാവിലെ 11 മണിയോടെ എറണാകുളം സിജെഎം കോടതിയിലാണ് ഇദ്ദേഹത്തെ ഹാജരാക്കുക. ഇന്നലെ രാത്രി 11.45 ഓടെ വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം ബോബി ചെമ്മണ്ണൂർ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് രാത്രി ചിലവഴിച്ചത്. ഇദ്ദേഹത്തെ പുലർച്ചെ അഞ്ച് മണിയോടെ വീണ്ടും ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു.  ബോബി ചെമ്മണ്ണൂരിന്റെ ഫോൺ അടക്കം പിടിച്ചെടുത്ത അന്വേഷണസംഘം ഇദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്തു. സ്ഥിരമായി…

Read More

‘മുഖ്യമന്ത്രി വാക്കുപാലിച്ചു; മനസിന് ഏറ്റവും സമാധാനം നൽകിയ ദിവസം’: പ്രതികരണവുമായി ഹണി റോസ്

നിയമ വ്യവസ്ഥയിൽ പൂർണമായ വിശ്വാസമുണ്ടെന്ന് ആവർത്തിച്ച് നടി ഹണി റോസ്. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിച്ചിരുന്നെന്നും അദ്ദേഹം വാക്കുപാലിച്ചെന്നും ഹണി റോസ് പ്രതികരിച്ചു. ‘മനസിന് ഏറ്റവും സമാധാനം നൽകിയ ദിവസമാണിന്ന്. ഞാൻ ഭയങ്കര റിലാക്സിഡാണ്. വർഷങ്ങളായി അത്രയും വലിയ ടോർച്ചർ സോഷ്യൽ മീഡിയയിലൂടെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ബോബി ചെമ്മണ്ണൂരിന്റെ ഭാഗത്തുനിന്ന് പല പരാമർശങ്ങളും ഉണ്ടായിട്ടുണ്ട്.ഇവിടെയൊരു നിയമമുണ്ട്. ഒരു ക്രിമിനൽ ആക്ടാണ് ഇദ്ദേഹം ചെയ്തത്. പിറകെ നടന്ന് ആക്രമിക്കുകയായിരുന്നു. കുടുംബവും എല്ലാവരും ചേർന്നെടുത്ത തീരുമാനം കൊണ്ടാണ് കേസുമായി മുന്നോട്ടുപോയത്….

Read More

ആരെയും പറ്റിക്കരുത്, കുതന്ത്രങ്ങളുപയോഗിക്കരുത്…,അവസാനം ഇടിഞ്ഞുപൊളിഞ്ഞു വീഴും: ബോബി ചെമ്മണ്ണൂർ

ബിസിനസിൽസത്യസന്ധത, ക്രെഡിബിലിറ്റി എന്നിവയാണ് ഏറ്റവും പ്രധാനമെന്ന് പറയുകയാണ് ബോബി ചെമ്മണ്ണൂർ എന്ന ബോച്ചെ. നമ്മുടെ വാക്കിനു വിലയുണ്ടാകണം. ആരെയും പറ്റിക്കരുത്. വഞ്ചിക്കരുത്. ചതിക്കരുത്. അങ്ങനെ ക്രെഡിബിലിറ്റി വരുമ്പോൾ നമ്മൾതന്നെ ഒരു ബ്രാൻഡ് ആയി മാറും. നമ്മൾ സ്വയം ബ്രാൻഡ് ആയി കഴിയുമ്പോൾ ബിസിനസ് വിജയിച്ചു. ക്രെഡിബിലിറ്റിയിൽ കൂടി മാത്രമേ ബ്രാൻഡ് ആയി മാറാൻ കഴിയൂ. അപ്പോൾ നമ്മുടെ ചുറ്റും ആളുണ്ടാകും. ഇൻവെസ്റ്റ്മെന്റ് കിട്ടും. ഷെയർ വാങ്ങാൻ ആളുണ്ടാകും. ഞാൻ ക്രെഡബിലിറ്റിയൽ വളർന്ന ആളാണ്. കുതന്ത്രങ്ങളുപയോഗിച്ച് നമ്മൾ എന്തെല്ലാം…

Read More

ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയ സംഭവം; ബോബി ചെമ്മണ്ണൂരിനെതിരെ കേസ്

ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. ബോബി ചെമ്മണ്ണൂരിൻറെ ഉടമസ്ഥതയിലുള്ള ‘ബോച്ചെ ഭൂമിപത്ര’ എന്ന കമ്പനിയുടെ പേരിൽ ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയതിനാണ് കേസെടുത്തത്. വയനാട് ജില്ലാ അസിസ്റ്റൻറ് ലോട്ടറി ഓഫീസറുടെ പരാതിയിലാണ് മേപ്പാടി പൊലീസ് കേസെടുത്തത്. ലോട്ടറി റെഗുലേഷൻ ആക്ടിലെ വിവിധ വകുപ്പുകൾ, വഞ്ചന, നിയമവിരുദ്ധമായി ലോട്ടറി നടത്തൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ചായപ്പൊടി വിൽപ്പനയ്ക്കും പ്രമോഷനുമെന്ന വ്യാജേനെ ചായപ്പൊടി പാക്കറ്റിൻറെ കൂടെ ലോട്ടറി ടിക്കറ്റ് വിൽക്കുന്നുവെന്നാണ് എഫ്‌ഐആറിൽ ഉള്ളത്.

Read More

റഹീമിന്റെ ജീവിത കഥ സിനിമയാക്കുന്നതിൽ നിന്ന് പിൻമാറുന്നു; നിമിഷപ്രിയയുടെ കേസിനെക്കുറിച്ച് പഠിക്കും; ബോബി ചെമ്മണ്ണൂർ

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ കേസിനെ കുറിച്ച് പഠിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ. നിരപരാധിയാണെന്ന് ബോധ്യപ്പെട്ടാൽ ദയാധനം മുഴുവനായി നൽകാനോ ധനസമാഹരണം നടത്താനോ തയ്യാറാണെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി റഹീമിന്റെ ജീവിത കഥ സിനിമയാക്കുന്നതിൽ നിന്ന് പിൻമാറുകയാണെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. സിനിമയിൽ നിന്നുള്ള വരുമാനം ചാരിറ്റിക്ക് ഉപയോഗിക്കാനാണ് താൻ ലക്ഷ്യമിട്ടത്. എന്നാൽ ചിലർ അത് വിവാദമാക്കിയെന്നും ബോ.ചെ പറഞ്ഞു. റഹീമിൻറെ മോചനം സിനിമയാക്കാൻ ഇല്ലെന്ന് സംവിധായകൻ…

Read More

അബ്ദുൽ റഹീമിന്റെ മോചനവും യാചകയാത്രയും സിനിമയാക്കും; ലാഭം ചാരിറ്റിക്കെന്ന് ബോബി ചെമ്മണ്ണൂർ

സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് പണം കണ്ടെത്താൻ നടത്തിയ യാചകയാത്രയും ജീവിതവും സിനിമ ആക്കുമെന്ന് ബോബി ചെമ്മണ്ണൂർ. മലയാളികളുടെ നന്മ ലോകത്തിന് മുന്നിലേക്ക് എത്തിക്കുന്നതിനാണ് സിനിമ നിർമ്മിക്കുന്നത്. സംവിധായകൻ ബ്ലസിയുമായി സിനിമയെ കുറിച്ച് സംസാരിച്ചു. പോസറ്റീവ് മറുപടിയാണ് ലഭിച്ചത്. ചിത്രത്തെ ബിസിനസ് ആക്കാൻ ഉദ്ദേശിക്കുന്നില്ല. സിനിമയിൽ നിന്നും ലഭിക്കുന്ന ലാഭം ബോച്ചേ ചാരിറ്റബൾ ട്രസ്റ്റിന്റെ സഹായ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് തീരുമാനമെന്നും ബോബി ചെമ്മണ്ണൂർ അറിയിച്ചു. യെമനിൽ വധശിക്ഷ കാത്ത് ജയിലിൽ…

Read More

‘പ്രണയം, സെക്‌സ് പവിത്രമാണ്… പ്രകൃതി അനുവദിച്ചിട്ടുള്ള കാര്യങ്ങളെല്ലാം അതുപോലെ ചെയ്യുക’; യുവത്വത്തിൻറെ രഹസ്യത്തിനു ബോച്ചെയുടെ മറുപടി

യുവത്വം, പ്രണയം, സെക്‌സ് എന്നിവയെക്കുറിച്ച് ബോബി ചെമ്മണ്ണൂർ എന്ന ബോച്ചെ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ‘ആരോഗ്യമുണ്ടെങ്കിൽ സൗന്ദര്യമുണ്ട്. കൃത്യമായ വ്യായാമങ്ങൾ ഉണ്ട്. ഓട്ടമാണ് പ്രധാന ഐറ്റം. യോഗ ഇടയ്‌ക്കൊക്കെ ചെയ്യും. എൻറെ സ്‌പെഷ്യൽ റെസിപ്പി ജ്യൂസ് കുടിക്കും. ഒരു മഗിൽ വെള്ളമെടുക്കുക. അതിൽ മഞ്ഞൾ, കാന്താരിമുളക്, നെല്ലിക്ക, പപ്പായയുടെ ഇല, പപ്പായയുടെ കുരു, തണ്ണിമത്തൻറെ കുരു ഇതെല്ലാം ചേർത്തതാണ് എൻറെ നാചുറൽ ഡ്രിങ്ക്. ഇത് ആരോഗ്യത്തിന് അത്യുത്തമമാണ്. എട്ടു മണിക്കൂർ ഉറങ്ങണം. നന്നായി വെള്ളം കുടിക്കണം….

Read More