
പണം, മദ്യം, പെണ്ണ് ഇതൊക്കെ മടുത്താൽ ആഗ്രഹിക്കുന്നത് സന്തോഷം: ബോച്ചെ പറയുന്നു
സോഷ്യൽമീഡിയയിൽ ഒട്ടേറെ ആരാധകരുള്ള വ്യവസായിയാണ് ബോബി ചെമ്മണ്ണൂർ. ബോചെ എന്ന് ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്ന അദ്ദേഹം ജീവിതാനുഭാവങ്ങളെക്കുറിച്ച് ഇൻറർവ്യൂകളിൽ തുറന്നുപറയാറുണ്ട്. ജനങ്ങൾക്ക് എന്നെ ഇഷ്ടമാണ്. അതുപോലെ ജനങ്ങളെയും ഞാൻ ഇഷ്ടപ്പെടുന്നു. കലർപ്പില്ലാത്ത സ്നേഹമാണ് എനിക്ക് എല്ലാവരോടുമുള്ളത്. വളരെ വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യുന്ന രീതിയാണ് എനിക്കുള്ളത്. കുട്ടിക്കാലം തൊട്ടേ ഞാനൊരു സിനിമാപ്രാന്തനായിരുന്നു. എന്നെ ഒരു പരിധി വരെ വളർത്തിയത് സിനിമയാണ്. എങ്ങനെ ഡാൻസ് ചെയ്യാം. ഫൈറ്റ് ചെയ്യാം, ആക്ഷൻ ഹീറോ ആകാം, പ്രേമിക്കാം എന്നൊക്കെയുള്ള പ്രചോദനം സിനിമയിൽ നിന്നാണു…