ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകരുതെന്ന് കോടതിയിൽ വാദിച്ച് പ്രോസിക്യൂഷൻ ; പരാതിക്കാരിക്ക് വേണ്ടത് പബ്ലിസിറ്റിയെന്ന് പ്രതിഭാഗം

ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കോടതിയിൽ ഹാജരാക്കി. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ വേണമെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോള്‍ പരാതിക്കാരിക്കെതിരെ ആരോപണം ഉന്നയിച്ചും ജാമ്യം നൽകണമെന്നുമാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. രൂക്ഷമായ വാദ പ്രതിവാദമാണ് കോടതിയിൽ നടന്നത്. ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിൽ വിടണോ റിമാന്‍ഡ് ചെയ്യണോ അതോ ജാമ്യം നൽകണോയെന്ന കാര്യത്തിൽ കോടതി അൽപ്പസമയത്തിനകം വിധി പറയും. പരാതിക്കാരിക്ക് വേണ്ടത് പബ്ലിസിറ്റിയാണെന്ന് ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹാജരായ അഡ്വ.രാമൻ പിള്ള വാദിച്ചു. മുഴുനീളം സമൂഹമാധ്യമങ്ങളിൽ,…

Read More

ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ജി.സുധാകരൻ ; ആലപ്പുഴയിൽ ആയിരുന്നെങ്കിൽ തല്ലിയേനെ എന്നും പ്രതികരണം

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻമന്ത്രി ജി സുധാകരൻ. ബോബി ചെമ്മണ്ണൂരിന് പണത്തിൻ്റെ അഹങ്കാരമെന്നും എന്തും ചെയ്യാമെന്ന തോന്നലാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ ആയിരുന്നുവെങ്കിൽ ഞങ്ങൾ തല്ലിയനെയെന്നും അദ്ദേഹം പറഞ്ഞു. കായംകുളം എംഎസ്എം കോളേജിൽ സംഘടിപ്പിച്ച പുസ്തക പ്രകാശന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനഞ്ച് വർഷം മുൻപ് തന്നെ ഞാൻ എൻറെ ഭാര്യയോട് അവൻ പരമനാറിയാണെന്ന് പറഞ്ഞിരുന്നു. അയാൾ പ്രാകൃതനും കാടനുമാണ്. അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ,…

Read More

മാപ്പ് പറയാൻ താൻ തെറ്റൊന്നും ചെയ്തിട്ടില്ല ; ബോബി ചെമ്മണ്ണൂരിനെ കോടതിയിൽ ഹാജരാക്കി

മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ് ബോബി ചെമ്മണ്ണൂർ. നടി ഹണി റോസ് നൽകിയ ലൈം​ഗികാധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയും കോടതി പരി​ഗണിക്കും. 164 വകുപ്പ് പ്രകാരമുള്ള സ്റ്റേറ്റ്മെന്റ് ഇന്നലെ പോലീസിന് ലഭിച്ചതായി കൊച്ചി ഡിസിപി ജിജി അശ്വതി പറഞ്ഞു. അത് പരിശോധിച്ച് കൂടുതൽ വകുപ്പുകൾ…

Read More

ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റിൽ പോരാട്ടം അവസാനിപ്പിക്കില്ല ; 20 യൂട്യൂബ് ചാനലുകൾക്കെതിരെ നടി ഹണി റോസ്

ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റിൽ പോരാട്ടം അവസാനിപ്പിക്കാനില്ലെന്ന് വ്യക്തമാക്കി നടി ഹണി റോസ്. തന്നെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയാണ് അടുത്ത നീക്കം. വീഡിയോകൾക്ക് തൻ്റെ ചിത്രം വെച്ച് ദ്വയാർത്ഥ പ്രയോഗത്തോടെ മോശം തമ്പ്നെയിൽ ഇട്ട 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ പൊലീസിന് കൈമാറും. അതേസമയം നടി നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ഇത് പരിശോധിച്ച് കൂടുതൽ വകുപ്പുകൾ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്താനുള്ള സാധ്യത പൊലീസ് തേടുന്നുണ്ട്. ഇന്നലെ…

Read More

നടി ഹണി റോസിന് എതിരായ ലൈംഗികാധിക്ഷേപ കേസ് ; ബോബി ചെമ്മണ്ണൂർ ഇന്നലെ കഴിഞ്ഞത് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ , അൽപസമയത്തിനകം കോടതിയിൽ ഹാജരാക്കും

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. എറണാകുളം സിജെഎം കോടതിയിലാണ് ഇദ്ദേഹത്തെ ഹാജരാക്കുക. ഇന്നലെ രാത്രി 11.45 ഓടെ വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം ബോബി ചെമ്മണ്ണൂർ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് രാത്രി ചിലവഴിച്ചത്. ഇദ്ദേഹത്തെ പുലർച്ചെ അഞ്ച് മണിയോടെ വീണ്ടും ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചിരുന്നു. രാത്രിയിൽ പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തെങ്കിലും ബോബി ചെമ്മണ്ണൂ‍ർ സ്വയം ന്യായീകരിക്കുകയായിരുന്നു. തനിക്ക് കുറ്റബോധമില്ലെന്നും മോശമായൊന്നും പറഞ്ഞില്ലെന്നുമാണ് അദ്ദേഹത്തിൻ്റെ…

Read More

നടി ഹണിറോസിൻ്റെ പരാതി ; വ്യവസായി ബോബി ചെമ്മണ്ണൂർ പൊലീസ് കസ്റ്റഡിയിൽ

നടി ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യവസായി ബോബി ചെമ്മണൂർ കസ്റ്റഡിൽ. വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ബോബി ചെമ്മണ്ണൂരിൻ്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ബോബി ചെമ്മണ്ണൂർ ഒളിവിൽ പോകാനായിരുന്നു നീക്കം. മുൻ കൂർജാമ്യ ഹർജി നൽകാനും നീക്കമുണ്ടായിരുന്നു. ഇതെല്ലാം പൊളിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പരാതി നൽകിയതിന് പിന്നാലെ വയനാട്ടിലേക്കുള്ള റിസോർട്ടിലേക്ക് ഇയാൾ മാറിയെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് കൊച്ചി പൊലീസ് വയനാട് പൊലീസിന് വിവരം കൈമാറുകയായിരുന്നു. കൊച്ചിയിൽ…

Read More

അശ്ലീല അധിക്ഷേപം നടത്തിയ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകി നടി ഹണിറോസ്

അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ബോബി ചെമ്മണ്ണൂരിനെതിരെ നിയമനടപടി സ്വീകരിച്ച് ഹണി റോസ്. ഫേസ്ബുക്കിൽ ബോബി ചെമ്മണ്ണൂരിനെഴുതിയ തുറന്ന കത്തിലൂടെയാണ് പരാതിയുടെ വാർത്ത പുറത്തുവരുന്നത്. ബോബി ചെമ്മണ്ണൂരിന്റെ അതേ മാനസികനിലയുള്ള കൂട്ടാളികൾക്കെതിരെ പരാതികൾ പുറമെ ഉണ്ടാവുമെന്നും നടി പോസ്റ്റിൽ കുറിക്കുന്നു. എറണാകുളം സെൻട്രൽ പൊലീസിലാണ് നടി പരാതി നൽകിയത്. ‘താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിന്റെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നുവെന്നും’ ഹണി റോസ് കൂട്ടിച്ചേർത്തു.

Read More

‘കൃത്യമായ മറുപടി നൽകി’; നടന്നത് ഇഡിയുടെ പ്രാഥമികാന്വേഷണം മാത്രമെന്ന് ബോബി ചെമ്മണ്ണൂർ

തനിക്കെതിരെയുള്ളത് ഇഡിയുടെ പ്രാഥമിക അന്വേഷണം മാത്രമെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ. ഇഡി ചോദിച്ച കാര്യങ്ങൾക്കൊക്കെ കൃത്യമായ മറുപടി നൽകിയെന്നും രേഖകൾ ഹാജരാക്കിയെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. ഇഡി തെറ്റായതൊന്നും കണ്ടെത്തിയിട്ടില്ല. നിരവധി സ്ഥാപനങ്ങളിൽ നിന്നും ഇഡി വിവരങ്ങൾ തേടിയിട്ടുണ്ടെന്നും അതിലൊന്നാണ് ഇതെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. അന്വേഷണം ഈ മാസം തന്നെ അവസാനിപ്പിക്കുമെന്ന് ഇഡി അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. നിക്ഷേപമായി നിരവധിയാളുകളിൽ നിന്ന് പണം സ്വീകരിക്കുന്നതും ഇത് ബിസിനസ് ആവശ്യങ്ങൾക്കടക്കം ഉപയോഗിക്കുന്നതുമാണ് ഇഡി പരിശോധിക്കുന്നത്. നിക്ഷേപം സ്വീകരിക്കുന്നതിലും…

Read More