‘ഞാന്‍ വിദേശത്താണെന്നും മറ്റ് ജോലികള്‍ ചെയ്യുന്നുവെന്നും കഥ പരന്നു, അഭിനയമല്ലാതെ മറ്റൊരു ജോലിയും ചെയ്തിട്ടില്ല’: ബോബന്‍ ആലുംമൂടന്‍

മലയാളികള്‍ക്ക് സുപരിചിതനാണ് ബോബന്‍ ആലുംമൂടന്‍. പ്രായം നമ്മില്‍ മോഹം നല്‍കി എന്ന പാട്ടും അത് പാടിയഭിനയിക്കുന്ന സുന്ദരനായ ചെറുപ്പക്കാരനേയും മലയാളി ഒരിക്കലും മറക്കില്ല. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ നിറം എന്ന സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും മറ്റും സംസാരിക്കുകയാണ് ബോബന്‍ ആലുംമൂടന്‍. ”നിര്‍മ്മാതാവ് രാധാകൃഷ്ണന്‍ ചേട്ടന്‍ വഴിയാണ് നിറത്തില്‍ അവസരം ലഭിച്ചത്. അദ്ദേഹം പറഞ്ഞതനുസരിച്ച് ചിത്രത്തിന്റെ പൂജയുടെ അന്ന് സംവിധായകന്‍ കമല്‍സാറിനെ ചെന്നു കണ്ടു. അദ്ദേഹത്തിന് എന്നെ ഇഷ്ടമായി. കഥ പറഞ്ഞു തന്നു. ശാലിനിയുമായുള്ള കോമ്പിനേഷന്‍ ആണ്…

Read More

മോഹന്‍ലാലിന്റെ കാലില്‍ വീഴുന്ന രംഗമായിരുന്നു, ഷോട്ട് തീര്‍ന്നിട്ടും അച്ചായന്‍ എഴുന്നേറ്റില്ല; ബോബന്‍ ആലുംമൂടന്‍

കാലമിത്രയായിട്ടും മലയാളികള്‍ക്ക് ബോബന്‍ ആലുംമൂടന്‍ ഇന്നും ആ കോളേജ് കുമാരന്‍ പ്രകാശ് മാത്യുവാണ്. സിനിമയേക്കാള്‍ കൂടുതല്‍ ബോബനെ സ്വീകരിച്ചത് സീരിയലുകളാണ്. നായകനായും വില്ലനായുമെല്ലാം അദ്ദേഹം സീരിയല്‍ ലോകത്ത് തിളങ്ങി. തന്റെ വ്യത്യസ്തമായ സംസാര ശൈലി കൊണ്ടും ശരീരഭാഷകൊണ്ടുമെല്ലാം മലയാളികളുടെ മനസില്‍ ഇടം നേടിയ നടനായിരുന്നു ആലുംമൂടന്‍. കാസര്‍ഗോഡ് കാദര്‍ഭായ് പോലുള്ള ഐക്കോണിക് കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസില്‍ ഒരിക്കലും മായാത്തൊരു ഇടം അദ്ദേഹം നേടിയിട്ടുണ്ട്. 1992 ലായിരുന്നു അപ്രതീക്ഷിതമായി അദ്ദേഹം മരണപ്പെടുന്നത്. അഭിനയിച്ചു കൊണ്ടിരിക്കെയായിരുന്നു മരണം…

Read More