താനൂരിലെ ബോട്ടുടമയ്ക്ക് രാഷ്ട്രീയ, ഭരണ സ്വാധീനം; ആരോപണവുമായി കെപിഎ മജീദ് എംഎൽഎ

താനൂരിലെ ബോട്ടുടമയ്ക്ക് രാഷ്ട്രീയ, ഭരണ സ്വാധീനം ലഭിച്ചെന്നാരോപിച്ച് മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ് എംഎൽഎ. പ്രതിക്ക് വേണ്ടി നേരത്തെയും വലിയ സമ്മർദ്ദങ്ങളുണ്ടായെന്നും ഉയർന്ന രാഷ്ട്രീയ, ഭരണ സ്വാധീനം ലഭിച്ചെന്നും ആരോപിച്ച അദ്ദേ​ഹം ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥരെ കൂടി പ്രതിയാക്കണമെന്നും ആവശ്യപ്പെട്ടു. ജുഡീഷ്യൽ അന്വേഷണത്തിന് മുമ്പ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ അന്വേഷിച്ച് നടപടി എടുക്കണമെന്നും . പൊലീസ് ചെറിയ വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്നും കെപിഎ മജീദ് എംഎൽഎ പറഞ്ഞു. കൂടാതെ ഇപ്പോഴത്തെ അറസ്റ്റ് ജനാരോഷം മറക്കുന്നത്…

Read More

താനൂർ ബോട്ടപകടം: അനുശോചനമറിയിച്ച് രാഷ്ട്രപതി

താനൂരിലെ ബോട്ടപകടത്തിൽ അനുശോചനമറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ട്വിറ്ററിലാണ് രാഷ്ട്രപതി അനുശോചനമറിയിച്ചത്. ‘കേരളത്തിലെ മലപ്പുറത്തെ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. അതിജീവിച്ചവർ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് പ്രാർത്ഥിക്കുന്നു’- രാഷ്ട്രപതി ട്വീറ്റ് ചെയ്തു. വിനോദയാത്രാ ബോട്ട് മുങ്ങിയുള്ള അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപാ വീതമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ മലപ്പുറത്തുണ്ടായ ബോട്ട് അപകടത്തിലെ…

Read More

‘താനൂർ അപകടം സ്പോൺസർ ചെയ്ത കൂട്ടക്കൊല; ഉത്തരവാദി ടൂറിസം വകുപ്പും മന്ത്രിയും’: കെ സുധാകരൻ

താനൂരിലെ ബോട്ടപകടം സർക്കാർ സ്പോൺസർ ചെയ്ത കൂട്ടക്കൊലയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അപകടത്തിന്റെ ഉത്തരവാദി ടൂറിസം വകുപ്പും മന്ത്രി പിഎ മുഹമ്മദ് റിയാസുമാണ്. വകുപ്പുകളുടെ ഗുരുതര അശ്രദ്ധയും അലംഭാവവുമാണ് അപകടത്തിലേക്ക് നയിച്ചത്. നിഷ്‌പക്ഷ അന്വേഷണവും ശക്തമായ നടപടിയും ഇക്കാര്യത്തിൽ സ്വീകരിക്കണം. മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും ഉടൻ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന താനൂരിൽ നിന്നുള്ള ബോട്ടപകടത്തിന്റെ വാർത്ത കേട്ടപ്പോൾ ഹൃദയം നുറുങ്ങി പോകുന്ന വേദനയാണ് തോന്നിയത്. പിഞ്ചുകുഞ്ഞുങ്ങൾ അടക്കം 22…

Read More